സ്ത്രീകൾക്ക് നേരെ സമൂഹമാദ്ധ്യമങ്ങളിൽ ലൈംഗികാധിക്ഷേപം, നടത്തുന്ന സൈബർ കോൺഗ്രസിനെ നിലയ്‌ക്ക് നിർത്താൻ നേതൃത്വം തയ്യാറാകണമെന്നാണ് ഡിവൈഎഫ്ഐ.... പൊതുരംഗത്ത് ഇടപെടുന്ന വനിതകളെ ലൈംഗിക വൈകൃതത്തോട് കൂടി നോക്കിക്കാണുന്നവരെ,നിലയ്ക്ക് നിർത്തണം....

ഇവിടെ എന്തിനും ഏതിനും ഞങ്ങൾ ഉണ്ട് ഞങ്ങളുടെ സഖാത്തികളെ തൊടുമ്പോൾ സഖാക്കൾക്ക് പൊള്ളും, അതാണ് കണ്ടു വരുന്നത്.ഇവിടെ സ്ത്രീ സുരക്ഷയും സ്ത്രീ സ്വന്ത്രത്തിനും അങ്ങേയറ്റം പ്രാധാന്യം നൽകുന്ന ടീമുകളാണ് ഞങ്ങൾ സഖാക്കൾ എന്ന് ഘോരം ഘോരം പ്രസംഗിച്ചു കൊണ്ട് നടക്കുകയും ചെയ്യും എന്നാൽ . അപ്പുറത് പോയിരുന്നു സ്ത്രീകൾക്കെതിരെ സൈബർ ഇടങ്ങളിൽ അവരെ വ്യക്തിഹത്യ ചെയ്യാൻ യാതൊരു മടിയുമില്ലാത്ത കൂട്ടങ്ങളാണ് ഇവർ . എന്നിട്ട് ഇപ്പോഴും വലിയ കുറിപ്പൊക്കെ ഇറക്കി കൊണ്ട് രംഗത്ത് വരികയാണ്. സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തി അധിക്ഷേപം നടത്താൻ ഞങ്ങൾ മാത്രം മതിയെന്ന് ഡിവൈഎഫ്‌ഐ. സൈബറിടങ്ങളിലെ ഇടത് ആക്രമണങ്ങളെ ചെറുക്കാൻ ഇതുവരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറായിട്ടില്ല. ഇതിനിടയിലാണ് സൈബർ കോൺഗ്രസിനെ നിലക്ക് നിർത്താൻ കോൺഗ്രസ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരിക്കുന്നത്.
സ്ത്രീകൾക്ക് നേരെ സമൂഹമാദ്ധ്യമങ്ങളിൽ ലൈംഗികാധിക്ഷേപം നടത്തുന്ന സൈബർ കോൺഗ്രസിനെ നിലയ്‌ക്ക് നിർത്താൻ നേതൃത്വം തയ്യാറാകണമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആവശ്യം.ഇത്തരത്തിൽ സൈബറിടങ്ങിലെ പോരാളികൾക്കെതിരെ ഡിവൈഎഫ്ഐ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അധിക്ഷേപങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പു വരുത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.ഡിവൈഎഫ്ഐ പ്രസ്താവന: പൊതുരംഗത്ത് ഇടപെടുന്ന വനിതകളെ ലൈംഗിക വൈകൃതത്തോട് കൂടി നോക്കിക്കാണുന്ന കോൺഗ്രസ് സൈബർ കൂട്ടങ്ങളെ നിലക്ക് നിർത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതു രംഗത്ത് പ്രവർത്തിച്ചു വരുന്ന വനിതകളുടെയും പൊതുപ്രവർത്തകരുടെ കുടുംബത്തിന്റെയും ഫോട്ടോകൾ ദുരുപയോഗം ചെയ്തും വ്യാജമായ വാർത്തകൾ നിർമ്മിച്ചും ദ്വയാർത്ഥ പ്രയോഗവും അശ്ലീലവും നിറഞ്ഞ കമന്റുകളുമായി കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നെറികെട്ട പ്രവർത്തനം നടത്തി വരികയാണ്.
ഇത്തരം പ്രവർത്തനങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും വ്യക്തമാണ്. സാമൂഹ്യ മാധ്യമങ്ങളിലെ ഈ വൈകൃതങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം സൈബർ തെമ്മാടിക്കൂട്ടങ്ങൾക്കെതിരെ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പു വരുത്തണം.എന്നാണ് കുറിപ്പിൽ പറയുന്നത്, സമൂഹമാധ്യമങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് തടയിടാനാണ് പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ നിലവിലുള്ള നിയമം അനുസരിച്ച് ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.പരാതിയുമായി എത്തുന്ന സ്ത്രീകളെ നിരുത്സാഹപ്പെടുത്തി വിടുകയാണ് പൊലീസ് പലപ്പോഴും ചെയ്യുന്നതെന്ന് പല സ്ത്രീകളും ആരോപിച്ചിട്ടുണ്ട്.
പല പല സഭവങ്ങൾ ഉദാഹരണ സഹിതം പറയാൻ ആയിട്ട് ഉണ്ടായിട്ടുണ്ട്. അത് ഏറ്റവും ഒടുവിൽ വന്നു നിന്നത് പുതുപ്പള്ളിയിൽ ആയിരുന്നു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട , തിരഞ്ഞെടുപ്പ് ചിത്രങ്ങളിലെ ഉണ്ടാകാത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനെതിരെയും മറിയ ഉമ്മനെതിരെ വരെ സൈബർ അറ്റാക്ക് നടത്തി. അച്ചു ഉമ്മാന്റെ ചെരുപ്പിന്റെയും ഡ്രെസ്സിൻെറയും വില പോലും സഖാക്കൾക്ക് അറിയാതെ ഉറക്കമില്ലെന്നായി. അതിനെതിരെ അച്ചു ഉമ്മൻ ചുട്ട മറുപടി തന്നെ കൊടുത്തു, സ്ത്രീ സുരക്ഷക്കായി വനിതാ മതിൽ പോലും കെട്ടാൻ പോയ ആളുകളാണ് ഇപ്പോൾ ഇങ്ങനെ തരം താണ പ്രവർത്തി ചെയ്തു കൊണ്ട് ഇരിക്കുന്നത്. വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെ പിന്‍മാറുകയാണെന്ന് അറിയിച്ച നടി മഞ്ജുവാര്യര്‍ക്കെതിരെ സി.പി.എമ്മിന്റെ അനുഭാവികളും സൈബര്‍ പ്രവര്‍ത്തകരും നടത്തിയ അധിക്ഷേപവും വ്യക്തിഹത്യയും പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം അറപ്പുളവാക്കുന്നതായിരുന്നു. നടി പരാതി നല്‍കാത്തത് കൊണ്ട് പൊലീസ് കേസ് എടുത്തില്ല.അതുകൊണ്ട് ഭാഗ്യം . ഈ ദുരിതം എന്ന് തീരുമോ എന്തോ...ഒന്നുങ്കിൽ സഖാക്കൾ നന്നാവണം , അല്ലെങ്കിൽ പാവം ജനം പേടിച്ചു ജീവിക്കണം.
https://www.facebook.com/Malayalivartha