ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി; ഹർജി ഉചിതമായി പരിഗണിക്കാമെന്ന് സുപ്രീം കോടതി
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി വച്ചിരിക്കുകയാണ്. എം ശിവശങ്കറിന്റെ ഹർജി ഉചിതമായി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സുപ്രീം കോടതിയാണ് ഹർജി പരിഗണിക്കാൻ മാറ്റിയത് . ഒക്ടോബർ രണ്ടിന് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന ഇടക്കാല ജാമ്യം അവസാനിക്കാൻ ഇരിക്കവെയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
അതേസമയം ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായ ശിവശങ്കർ 170 ദിവസങ്ങള്‍ നീണ്ട ജയില്‍വാസത്തിനു ശേഷമാണ് പുറത്തിറങ്ങിയത്. എറണാകുളം ജില്ലാ ജയിലില്‍നിന്നാണ് വ്യാഴാഴ്ച ഉച്ചയോടെ അദ്ദേഹം പുറത്തിറങ്ങിയത്. ജയിൽ നിന്നും ചികിത്സയ്ക്കായി കൊണ്ട് പോകാൻ ശിവശങ്കറിന്‍റെ കുടുംബം എത്തിയിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം നേരെ അദ്ദേഹം പോയത് വീട്ടിലേക്കാണ്. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.
ജാമ്യകാലയളവില്‍ ശിവശങ്കര്‍ തന്റെ വീടിനും ആശുപത്രിക്കും സമീപപ്രദേശങ്ങളിലൊഴികേ മറ്റിടങ്ങളില്‍ പോകാന്‍ പാടില്ലെന്നാണ് കര്‍ശന വ്യവസ്ഥ. സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യവ്യവസ്ഥയിൽ കർശനമായി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 14-നായിരുന്നു ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത് നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി അദ്ദേഹത്തിന് ബുധനാഴ്ച സുപ്രീംകോടതി രണ്ടുമാസത്തെ ഇടക്കാല ജാമ്യമനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha