പൊലീസിലെ 'പച്ചവെളിച്ചം' ഇഡി റെയ്ഡ്നെ കുറിച്ചറിഞ്ഞു വിവരം ചോർത്തിയതിന്റെ ഫലമാണോ കൊല്ലത്തു ജവാനെ ആക്രമിച്ചത്? ചോദ്യവുമായി സോഷ്യൽ മീഡിയ

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഭീകര കേന്ദ്രങ്ങളിൽ റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. തൃശൂർ ചാവക്കാട് മുനക്കക്കടവിൽ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥരെത്തിയാണ് റെയ്ഡ് നടത്തുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായിരുന്നു ലത്തീഫ്. ഡൽഹിയൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്തെ നാല് ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ്. സംസ്ഥാന ഭാരവാഹികളായിരുന്ന ലത്തീഫ് പോക്കാക്കില്ലം, അബ്ദുള്‍ സമദ്, അബ്ദുള്‍ ജലീല്‍, നൂറുല്‍ ആമീന്‍ എന്നിവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. തൃശൂര്‍, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലായി 12 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.
എന്നാൽ ഇതിനിടയിലാണ് കൊല്ലം കടയ്‌ക്കൽ ചാണപ്പാറയിൽ ജവാനെ പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട് പുറത്തു വരുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ രാജസ്ഥാനിലുള്ള ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ (EME) കേഡറിൽ ജോലി ചെയ്യുന്ന ഹൽവീൽ ഷൈനാണ് മർദ്ദനമേറ്റത്. . രണ്ട് പേർ ചേർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
പിറകിൽ നിന്ന് ചവിട്ടിയതിന് ശേഷം സെല്ലോ ടേപ്പ് ഉപയോഗിച്ച് കൈകൾ വരിഞ്ഞുകെട്ടിയാണ് ജവാനെ മർദ്ദിച്ചത്.മർദ്ദിച്ചതിന് ശേഷം മുതുകിൽ പിഎഫ്ഐ എന്നെഴുതുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. ഇതിന് ശേഷം ഇരുവരും കടന്നുകളയുകയായിരുന്നു. പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെത്തി പരാതി നൽകുമെന്ന് ജവാൻ പ്രതികരിച്ചു.
ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്ന സംശയം പൊലീസിലെ പച്ചവെളിച്ചം ഇഡി റെയ്ഡ്നെ കുറിച്ചറിഞ്ഞു വിവരം ചോർത്തിയതിന്റെ ഫലമാണോ കൊല്ലത്തു ജവാനെ ആക്രമിച്ചത് എന്നാണ്. കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തെ എസ്.ഐ.യെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
സൈബര്‍സെല്‍ വിഭാഗത്തിലെ ഗ്രേഡ് എസ്.ഐ. പി.എസ്. റിജുമോനെയാണ് എറണാകുളം റേഞ്ച് ഡി. ഐ.ജി. സസ്‌പെന്‍ഡ് ചെയ്തത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. ഈ വർത്തയുടെയും കൂടെ അടിസ്ഥാനത്തിലാണ് ജവാന് നേരെ നടന്നത് ആസൂത്രിത തീവ്രവാദ ആക്രമണം ആണെന്ന് പല കോണുകളിൽ നിന്നും സംശയം ഉയരുന്നത്.
ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ വിവിയിടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പിഎഫ്‌ഐ നേതാക്കൾക്ക് വിദേശത്ത് നിന്ന് പണം എത്തുകയും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം നടക്കുന്നതായും എൻഐഎയ്‌ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം. തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഹവാല പണം ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
മാനന്തവാടിയിലെ പിഎഫ്ഐ നേതാവിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. മാനന്തവാടി ചെറ്റപ്പാലം സ്വദേശി മുഹമ്മദ് സമദിന്റെ വീട്ടിലാണ് റെയ്ഡ് തുടരുന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ പേരിലാണ് പരിശോധന. രാവിലെ ഏഴുമണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ ഡൽഹി, കൊച്ചി യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ലത്തീഫിന്റെ വീട്ടിൽ നേരത്തെ എൻഐഎയും റെയ്ഡ് നടത്തിയിരുന്നു. എൻഐഎ അറസ്റ്റ് ചെയ്ത പല പ്രതികളിൽ നിന്നും ഇഡി മൊഴിയെടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha