ഉല്ലാസയാത്ര കഴിഞ്ഞ് തിരിച്ച് വരുന്ന മട്ടിൽ ഭാര്യയും മകനുമായി യാത്ര:- ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയത് മയക്ക് മരുന്ന്... കോഴിക്കോട് ദമ്പതികളുടെ അറസ്റ്റിൽ ഞെട്ടി നാട്ടുകാർ
കാറിൽ കടത്തുകയായിരുന്ന 96.44 ഗ്രാം എം.ഡി.എം.എ.യുമായി തൊട്ടിൽപ്പാലത്ത് ദമ്പതിമാർ പിടിയിൽ. വടകര പതിയാരക്കര മുതേലാളി വീട്ടിൽ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരാണ് പിടിയിലായത്. ഇവരുടെ നാലുവയസ്സുള്ള മകനും കാറിലുണ്ടായിരുന്നു. പക്രംതളം ചുരംറോഡിൽ ചാത്തങ്കോട്ടുനടയിൽ ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വാഹന പരിശോധനയ്ക്കിടെ തൊട്ടിൽപ്പാലം ഇൻസ്പെക്ടർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇവരെ പിടികൂടിയത്.
പ്രതികളെ ഉടനെ തൊട്ടിൽപ്പാലം സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ബെംഗളൂരുവിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് മയക്കു മരുന്ന് വാങ്ങി കാറിൽ വിൽപ്പനയ്ക്കായി വടകര ഭാഗത്തേക്കു കൊണ്ട് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വിപണിയിൽ അഞ്ചുലക്ഷത്തോളം രൂപ വിലവരുന്നതാണ് പിടികൂടിയ എം.ഡി.എം.എ. ജിതിൻ ബാബു സ്ഥിരമായി മയക്കുമരുന്ന് കടത്തി വിൽപ്പന നടത്തുന്ന ആളാണെന്നും വടകരയ്ക്കു പുറമേ കണ്ണൂർ, കോഴിക്കോട് നഗരങ്ങളിലും ഇയാൾ മയക്കുമരുന്നെത്തിച്ച് വിൽപ്പന നടത്തിവരുന്നതായും പോലീസിന് വിവരമുണ്ട്.
ഉല്ലാസയാത്ര കഴിഞ്ഞ് തിരിച്ചുവരുകയാണെന്ന മട്ടിൽ, സംശയം തോന്നാതിരിക്കാനാണ് പ്രതി ഭാര്യയെയും മകനെയും കൂടെക്കൂട്ടിയതെന്നും പോലീസ് കരുതുന്നു. നാദാപുരം ഡിവൈ.എസ്.പി. വി.വി. ലതീഷാണ് കേസന്വേഷിക്കുന്നത്.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവിലെ മൊത്തവിതരണക്കാരിൽ നിന്നാണ് ഇയാൾ സ്ഥിരമായി എംഡിഎംഎ വാങ്ങുന്നതെന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി. കെ.എസ്.ഷാജി പറഞ്ഞു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സ്പെഷൽ സ്‌ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, പി.ബിജു, എഎസ്ഐമാരായ വി.വി.ഷാജി, വി.സി.ബിനീഷ്, എസ്‌സിപിഒ എൻ.എം.ജയരാജൻ,
സിപിഒമാരായ കെ.പി.അനിൽ കുമാർ, ഇ.കെ.അഖിലേഷ്, കെ.ദീപക്, പി.പി,ജിനീഷ്, തൊട്ടിൽപാലം സ്റ്റേഷൻ എസ്ഐമാരായ എം.പി.വിഷ്ണു, സി.ഐ.പ്രകാശൻ, എസ്‌സിപിഒ പി.വി.ദീപ, സിപിഒമാരായ വി.കെ.ശ്രീനാഥ്, പി.പി.അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha