അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്.... രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ എറണാകുളം ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും
അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്. വൈകുന്നേരം 4.30 ന് കൊച്ചി രവിപുരം ശ്മാനത്തില്‍ നടക്കും. ഞായറാഴ്ചയായിരുന്നു വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് കെ ജി ജോര്‍ജ് മരണപ്പെടുന്നത്. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ അടക്കം ലഭിച്ച പ്രതിഭയാണ് കെ ജി ജോര്‍ജ്.
അതേസമയം കെ ജി ജോര്‍ജിന്റെ നിര്യാണത്തില്‍ സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്യാണത്തില്‍ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോര്‍ജെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത് .
അതേസമയം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സംവിധാനം പഠിച്ച കെ ജി ജോര്‍ജ് സംവിധായകന്‍ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തിയത്. ആദ്യമായി സംവിധാനം ചെയ്ത 'സ്വപ്നാടന'ത്തിന് 1976ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു.
ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍, ഇലവങ്കോടുദേശം തുടങ്ങി 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ 19 സിനിമകള്‍ സംവിധാനം ചെയ്തു.
https://www.facebook.com/Malayalivartha