കെ.കരുണാകരന്‍ സെന്റര്‍ മന്ദിര നിര്‍മ്മാണ പ്രവര്‍ത്തന ഫണ്ടിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ കെപിസിസിയില്‍
ലീഡര്‍ കെ.കരുണാകരന്‍ സ്മരാണാര്‍ത്ഥം പണികഴിപ്പിക്കുന്ന കെ.കരുണാകരന്‍ സെന്റര്‍ മന്ദിര നിര്‍മ്മാണ പ്രവര്‍ത്തന ഫണ്ട് പിരിവിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ കെപിസിസി ആസ്ഥാനത്ത് നടക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.
രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി ആദ്യ കൂപ്പണിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഡിജിറ്റില്‍ പ്ലാറ്റ് ഫോമിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. കെപിസിസി ഭാരവാഹികള്‍,ജനപ്രതിനിധികള്‍,കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഒക്ടോബര്‍ 2 മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് വരെ പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കാനാണ് കെപിസിസി ലക്ഷ്യമിടുന്നത്. കൂപ്പണുകളിലൂടെയും ഡിജിറ്റല്‍ സംവിധാനത്തിലൂടെയും ആയിരിക്കും സംഭാവന സ്വീകരിക്കുന്നത്. പ്ലേസ്റ്റോറില്‍ നിന്നും കെ.കരുണാകരന്‍ സെന്റര്‍ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തു പൊതുജനങ്ങള്‍ക്ക് മന്ദിര നിര്‍മ്മാണത്തിലേക്ക് പണം സംഭാവന ചെയ്യാനുള്ള സൗകര്യം കെപിസിസി ഒരുക്കിയിട്ടുണ്ട്.
നാല്‍പ്പത് കോടി രൂപ ചെലവില്‍ തിരുവനന്തപുരം നന്ദാവനത്ത് യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 37 സെന്റ് ഭൂമിയില്‍ 11 നിലകളിലയാണ് കെട്ടിട സമുച്ചയം പണികഴിപ്പിക്കുന്നത്. കെ.കരുണാകരന്‍ ഗവേഷണ കേന്ദ്രം,ചിത്രരചനാ ഇന്‍സ്റ്റിറ്റ്യൂട്ട്,ലീഡര്‍ഷിപ്പ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, റഫറന്‍സ് ലൈബ്രറി, കാരുണ്യ ഹെല്‍പ്പ് ഡെസ്‌ക്,കോണ്‍ഫെറന്‍സ് ഹാള്‍,ഓഡിറ്റോറിയും തുടങ്ങിയ സൗകര്യം കെട്ടിടത്തില്‍ ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha