സംസ്ഥാന സർക്കാറിന്റെ കഴിവുകേട് മറച്ചുവെക്കാൻ...ചാനൽ ചർച്ചയിൽ പുതിയ ക്യാപ്‌സ്യൂളുമായി രംഗത്തുവന്നിരിക്കയാണ്, സിപിഎം സംസ്ഥാന സമിതി അംഗം ജെയ്ക് സി തോമസ്...നരേന്ദ്ര മോദിയെന്ന നരാധമൻ കേന്ദ്ര വിഹിതം നൽകാതിരിക്കുകയാണെന്ന് ജെയ്ക്ക്...
സിപിഎമ്മിനെയും സർക്കാറിനെയും ശരിക്കും വെള്ളം കുടിപ്പിച്ച വ്യക്തിയാണ് അടിമാലിയിലെ വയോധിക മറിയക്കുട്ടി. ദേശാഭിമാനി തനിക്കെതിരെ കള്ളവാർത്ത എഴുതിയപ്പോൾ അതിനെ പൊളിച്ചു കളഞ്ഞത് മറിയക്കുട്ടിയുടെ ഇടപെടലായിരുന്നു. ദേശാഭിമാനിക്കെതിരെ കേസ് നൽകുമെന്നും മറിയക്കുട്ടി വ്യക്തമാക്കി. എന്നാൽ, സംസ്ഥാന സർക്കാറിന്റെ കഴിവുകേട് മറച്ചുവെക്കാൻ ചാനൽ ചർച്ചയിൽ പുതിയ ക്യാപ്‌സ്യൂളുമായി രംഗത്തുവന്നിരിക്കയാണ് സിപിഎം സംസ്ഥാന സമിതി അംഗം ജെയ്ക് സി തോമസ്.മറിയക്കുട്ടിക്ക് പെൻഷൻ കിട്ടാത്തതിന് കാരണം കേന്ദ്രസർക്കാറാണെന്നാണ് ജെയ്ക്കിന്റെ അവകാശവാദം. കുടാതെ നരേന്ദ്ര മോദിയെയും ജെയ്ക്ക് രൂക്ഷമായി വിമർശിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചക്കിടെയാണ് പരാമർശം. മറിയക്കുട്ടി അടക്കമുള്ളവർക്ക് ക്ഷേമ പെൻഷൻ മുടങ്ങാൻ കാരണം കേന്ദ്ര വിഹിതം നൽകാത്തതാണെന്ന വാദത്തിനിടെയാണ് ജെയ്ക് വിവാദ പരാമർശം നടത്തിയത്.
പരാമർശം പിൻവലിക്കാൻ ജെയ്ക് തയ്യാറാകാത്തതിനെ തുടർന്ന് ബിജെപി നേതാവ് വി.വി.രാജേഷ് ചർച്ച ബഹിഷ്‌ക്കരിച്ചു.1600 രൂപയുടെ വിധവ പെൻഷനിൽ 500 രൂപ കേന്ദ്ര വിഹിതവും 1100 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണെന്നും ഇതിൽ കേന്ദ്ര വിഹിതം കേരളത്തിന് നൽകാതായിട്ട് 24 മാസമായെന്നും കേരളത്തിലെ വിധവകളാണെങ്കിൽ നിങ്ങൾക്ക് കാശ് തരില്ലെന്നാണ് കേന്ദ്രം പറയുന്നതെന്നും ജെയ്ക് സി തോമസ് ആരോപിച്ചു.കഴിഞ്ഞ 24 മാസമായി നരേന്ദ്ര മോദിയെന്ന നരാധമൻ കേന്ദ്ര വിഹിതം നൽകാതിരിക്കുകയാണെന്ന് ജെയ്ക്ക് ആരോപിച്ചു.എന്നാൽ, കേരളത്തിലെ പിണറായി സർക്കാർ അപ്പോഴും പെൻഷൻ വിതരണം ചെയ്യുകയാണെന്നും ജെയ്ക്ക് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ പരാമർശം പിൻവലിക്കാൻ ജെയ്ക്ക് തയ്യാറായില്ല. നാക്കുപിഴയല്ലെന്ന് പറഞ്ഞ ജെയ്ക്ക് ചർച്ചയിൽ വീണ്ടും പരാമർശം ആവർത്തിച്ചതോടെയാണ് വിവി രാജേഷ് ചർച്ച ബഹിഷ്‌കരിച്ചത്.
അതേസമയം പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷയെടുക്കൽ സമരം നടത്തിയ മറിയക്കുട്ടിക്കെതിരായ വാർത്ത പാർട്ടിക്ക് കളങ്കമായെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞിരുന്നു. പാർട്ടിക്ക് അതൊരു കളങ്കം തന്നെയാണ്. പക്ഷേ, എല്ലാ പാർട്ടികൾക്കും മാധ്യമങ്ങൾക്കും സംഭവിക്കുന്ന ചെറിയ പിശകുകൾ തന്നെയാണ് ദേശാഭിമാനിക്ക് പറ്റിയത്. അത് തിരുത്തി. ദേശാഭിമാനിക്കുണ്ടാകുന്ന പിശക് പാർട്ടിയെ ആണ് ബാധിക്കുക. തീർച്ചയായും അത് പാർട്ടിയെ ബാധിച്ചെന്നും ഇ.പി. ജയരാജൻ വ്യക്തമക്കിയത്.ഇതിനിടെ തനിക്കെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ ഇരുന്നൂറ് ഏക്കർ സ്വദേശി മറിയക്കുട്ടി കോടതിയെ സമീപിച്ചു. അടിമാലിയിലെ അഡ്വ. പ്രതീഷ് പ്രഭയുടെ ഓഫീസിലെത്തി മറിയക്കുട്ടി വക്കാലത്ത് ഒപ്പിട്ടു നൽകി. ഭേശാഭിമാനിക്കെതിരെ അടിമാലി കോടതിയിൽ ഹരജി നൽകുന്നതിനാണ് അഭിഭാഷകനെ സമീപിച്ചത്.
മുടങ്ങിയ പെൻഷൻ ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കുവാനും വക്കാലത്ത് നൽകിയിട്ടുണ്ട്. ഇതിനിടെ മറിയക്കുട്ടിയെ വീട്ടിലെത്തി കണ്ട് സുരേഷ് ഗോപിയും രമേശ് ചെന്നിത്തലയും സഹായവാഗ്ദാനങ്ങൾ നൽകിയിരുന്നു.പക്ഷെ സർക്കാരിനെതിരെ ഈ പ്രായത്തിലും വെള്ളം കുടിപ്പിച്ച മറിയ കുട്ടി അമ്മയ്ക്ക് ഇപ്പോൾ ഫാൻസ് കൂടുതലാണ്. ഇല്ലാത്ത പച്ച കള്ളവും പടച്ചു വിട്ടതിന് പിന്നാലെ കൂടുതൽ നാട്ടുകാരും ജനങ്ങളും എല്ലാം തന്നെ കൂടുതൽ സപ്പോർട്ടുമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha