ഗുണ്ടാത്തലവന്‍ മരട് അനീഷിന് നേരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധശ്രമം... സഹതടവുകാരനാണ് അനീഷിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിന് നേരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധശ്രമം. സഹതടവുകാരനായ അമ്പായത്തോട് സ്വദേശിയായ അഷ്റഫ് ഹുസൈനുമാണ് അനീഷിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. ബ്ലേഡ് കൊണ്ട് തലയിലും ശരീരത്തിലും മുറിവേല്‍പ്പിച്ചു.
പരിക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവും മുന്‍ വൈരാഗ്യവുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥനായ ബിനോയിക്കും പരിക്കേറ്റു.
അനീഷിനെ കോടതി ഉത്തരവ് പ്രകാരം ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. ജയില്‍ ജീവനക്കാരന്‍ ബിനോയ് ഉച്ചയ്ക്ക് ഭക്ഷണം നല്‍കാനായി അനീഷിനെ പുറത്തിറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കൈയ്യില്‍ കരുതിയിരുന്ന ബ്ലേഡും ഇരുമ്പ് സ്‌കെയിലിന്റെ കഷണവും കൊണ്ടാണ് അനീഷിനെ ആക്രമിച്ചത്. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കേസെടുക്കുമെന്ന് വിയ്യൂര്‍ പൊലീസും അറിയിച്ചു. നേരത്തെയും ജയിലില്‍ നിരന്തരം കുഴപ്പങ്ങളുണ്ടാക്കിയ ആളാണ് അഷ്‌റഫ്. കോഴിക്കോട് ജയിലില്‍ ഗ്യാസ് കുറ്റികൊണ്ട് ജയില്‍ ജീവനക്കാരനെ ആക്രമിച്ച പ്രതിയാണ്. കഴിഞ്ഞ ആഴ്ച അതീവ സുരക്ഷാ ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ നടന്ന കലാപത്തെത്തുടര്‍ന്നാണ് അഷ്‌റഫിനെ വിയ്യൂരിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha