ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് വ്യക്തമായ പദ്ധതി തയ്യാറാക്കി; കഴിഞ്ഞ 24-ാം തീയതിയും ശ്രമിച്ചിരുന്നു; പാളിയത് മുത്തശി കുട്ടിക്കൊപ്പമുള്ളതിനാൽ; കുറച്ച് ദിവസങ്ങളായി കാറിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നു; കാർ കാണുമ്പോഴൊക്കെ അബിഗേൽ പേടിച്ച് പുറകിലേക്ക് മാറിയിരുന്നു
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് വ്യക്തമായ പദ്ധതിയോടെ എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. അബിഗേൽ സാറയെ ഇതിന് മുൻപും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നുവെന്നും പോലീസ്. സമാന രീതിയിൽ 24-ാം തീയതി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞ കുറേ ദിവസങ്ങളായി കാറിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നു. കാർ കാണുമ്പോൾ കുട്ടി പേടിച്ചിരുന്നുവെന്ന് ജോനാഥൻ വീട്ടിൽ നേരത്തെ അറിയിച്ചിരുന്നു. മക്കളോട് സൂക്ഷിച്ച് വേണം പോകാനും വരാനുമെന്ന് അമ്മ ഉപദേശം നൽകിയിരുന്നു. കാർ കാണുമ്പോഴൊക്കെ അബിഗേൽ പേടിച്ച് പുറകിലേക്ക് മാറുമായിരുന്നു. സഹോദരൻ ജോനാഥന്റെ വാക്കുകളാണ് അന്വേഷണത്തിൽ നിർണായകമായത്.
സമാന രീതിയിൽ 24-ാം തീയതി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു എന്നും എന്നാൽ മുത്തശി കുട്ടിക്കൊപ്പമുള്ളതിനാൽ സംഘം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് പിന്നാലെയാണ് നിർണായക വിവരം കണ്ടെത്തിയത്.
ട്യൂഷൻ കഴിഞ്ഞ് വരും വഴിയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സഹോദരൻ ചെറുത്തു നിന്നതിനാൽ ജോനാഥനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി ദക്ഷിണ മേഖല ഐജി സ്പർജ്ജൻ കുമാർ. അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങളും സൈബർ വിവരങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. വിവിധ ടീമുകളായി തിരിച്ചും തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha