ലഗേജില്‍ സംശയം....വിദേശത്ത് നിന്ന് കടത്താന്‍ ശ്രമിച്ച 14 ലക്ഷം വില വരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി

ലഗേജില്‍ സംശയം.... വിദേശത്ത് നിന്ന് കടത്താന്‍ ശ്രമിച്ച 14 ലക്ഷം വില വരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. സ്വര്‍ണം കടത്താനായി ശ്രമിച്ച തമിഴ്‌നാട് തിരുനെല്‍വേലി മേലേപാളയം സ്വദേശി സെയ്ദ് മുഹമ്മദ് അബ്ദുള്‍ ഖാദറിനെയാണ് (28) കസ്റ്റംസ് പിടികൂടിയത്.
ഇന്നലെ രാത്രി 8ന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 546ാം നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. 228 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം രണ്ട് കട്ടിംഗ് ചെയിനുകളാക്കി കറിക്കത്തികളുടെ ബോക്‌സില്‍ പ്രത്യേക തരം പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ് ഒളിപ്പിച്ച് കടത്താനായി ശ്രമിക്കുകയായിരുന്നു.
കസ്റ്റംസിന്റെ എക്‌സ്‌റേയില്‍ ലഗേജില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് എയര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ വിശദമായി ലഗേജുകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടത്താനായത്.
"
https://www.facebook.com/Malayalivartha