കണ്ണീര്‍ക്കാഴ്ചയായി... ആലുവ പുളിഞ്ചോടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം...

കണ്ണീര്‍ക്കാഴ്ചയായി... ആലുവ പുളിഞ്ചോടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ മേലൂര്‍ സ്വദേശി ലിയയാണ് മരിച്ചത്. 21 വയസായിരുന്നു. രാവിലെ ആറ് മണിയോടെ മെട്രോ പില്ലര്‍ അറുപതിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.
ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി ജിജിന്‍ ജോയിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിയയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ലിയ ജിജി മേലൂരിൽ ബ്യൂട്ടി പാർലർ നടത്തുകയാണ്.
https://www.facebook.com/Malayalivartha