നല്ല ബന്ധങ്ങൾ ആഗ്രഹിക്കുന്നവർക്കായി 'ക്രഷ്ഡ്'
കൊച്ചിയിൽ ബന്ധങ്ങളുടെ ഒരു പുതിയ സംരംഭവുമായി നാലു ചെറുപ്പക്കാർ. അർഥവത്തായ ബന്ധങ്ങൾ എല്ലാവരും ആഗഹിക്കുന്നെങ്കിലും പലർക്കും അതിനുള്ള സുരക്ഷിതമായ സ്ഥലം ലഭിക്കുന്നില്ല. ഡേറ്റിംഗ് ആപ്പുകൾ സുലഭമാണെങ്കിലും സോഷ്യൽ മീഡിയ ധാരാളമെങ്കിലും പലരും ആഗ്രഹിക്കുന്ന അടുത്തുള്ള സുഹൃത്ത് ബന്ധങ്ങളും പ്രണയങ്ങളും ബിസിനസ് ബന്ധങ്ങളും സ്ഥാപിക്കാൻ സുരക്ഷിതമായ ഇടം ഇപ്പോഴും പലർക്കും ഇല്ല. ഇതിനെ മറികടക്കാൻ, നല്ല ബന്ധങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണു ക്രഷ്ഡ് എന്നൊരു ബ്രാൻഡുമായി ഇവർ മുന്നോട്ടു വന്നിരിക്കുന്നത്.
ഇവരുടെ ആദ്യത്തെ സ്പീഡ് ഡേറ്റിംഗ് പരിപാടി ഇക്കഴിഞ്ഞ നവംബർ 26ആം തിയതി എറണാകുളത്തെ പി ജി എസ്, വേദാന്തയിൽ നടന്നു കഴിഞ്ഞു. വരുവാൻ ആഗ്രഹം പ്രകടിപ്പിച്ച 117 വ്യക്തികളിൽ നിന്നും 2 റൗണ്ട് സ്ക്രീനിംഗ് കഴിഞ്ഞ 17 വ്യക്തികൾ ഈ പരിപാടിയിൽ ഒന്നിച്ചു കൂടുകയും സൗഹൃദങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
സ്ത്രീകൾ മുന്നിൽ നിന്ന് തുടങ്ങുന്ന സംരംഭങ്ങൾ ലോകത്തിൽ തന്നെ അപൂർവമായിരിക്കെ മൂന്ന് സ്ത്രീകളും ഒരു പുരുഷനും ആണ് ഇതിനു പിന്നിൽ എന്നതും ക്രഷ്ഡ് -നെ വ്യത്യസ്ഥമാക്കുന്നു.
https://www.facebook.com/Malayalivartha