കാനത്തിന് പകരം പാര്‍ട്ടിയെ നയിക്കാന്‍ ആര്? സിപിഐയുടെ നിര്‍ണ്ണായക നേതൃയോഗം ഇന്ന്... അനാരോഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് തുടര്‍ തീരുമാനമെടുത്തേക്കും
കാനത്തിന് പകരം പാര്‍ട്ടിയെ നയിക്കാന്‍ ആര്? സിപിഐയുടെ നിര്‍ണ്ണായക നേതൃയോഗം ഇന്ന്... അനാരോഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് തുടര്‍ തീരുമാനമെടുത്തേക്കും.
സിപിഐയുടെ നിര്‍ണ്ണായക നേതൃയോഗം ഇന്ന്. അനാരോഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് തുടര്‍ തീരുമാനമെടുക്കും. കാനത്തിന് പകരം പാര്‍ട്ടിയെ നയിക്കാന്‍ ആരെത്തും എന്നതിലാണ് ആകാംക്ഷയേറുന്നത്.
അനാരോഗ്യത്തെ തുടര്‍ന്ന് മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയിട്ടുള്ളത്്. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തുടര്‍ചികിത്സകള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടിവന്നേക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വരികയാണ്. നിര്‍ണ്ണായക തീരുമാനങ്ങളെടുക്കേണ്ട സമയം കൂടി ആയതിനാല്‍ അവധിയില്‍ പോകുന്ന കാനത്തിന് പകരം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ആളുവേണം. ആരെങ്കിലും ഒരാളെ പരിഗണിക്കുന്നതിന് പകരം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂട്ടായ ഉത്തരവാദിത്വം നല്‍കുന്നതിനും സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha