പ്രണയവും, ഒളിച്ചോട്ടവും! വിവാഹശേഷം കാത്തിരുന്നു കിട്ടിയ 'കണ്മണി' ; ആഡംബര ജീവിതം.. രഹസ്യങ്ങൾ ചുരുളഴിഞ്ഞത് 'ഇക്രുവിലൂടെ'...' പണം വാരിയെറിഞ്ഞ് ജീവിതം
കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പത്മകുമാറിനെയും കുടുംബത്തെയും കുറിച്ച് കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 24 വർഷം മുമ്പ് അനിത കൊല്ലത്ത് പഠിക്കാൻ പോയപ്പോൾ അവിടെ വെച്ച് പത്മകുമാറിനെ കണ്ടു ഇഷ്ടപ്പെട്ടു. അടുപ്പത്തിലായതോടെ പത്മകുമാറിനൊപ്പം അനിത വീട്ടിൽ നിന്നും ഇറങ്ങിപോയി . പിന്നീട് വീട്ടുകാർ തന്നെ കല്യാണവും നടത്തി. സഹകരണവും ഉണ്ടായിരുന്നു. പക്ഷെ പെട്ടന്നായിരുന്നു ഇരുവരുടെയും സ്വഭാവം മാറിത്തുടങ്ങിയത്. പെട്ടന്ന് കാശ് കാരനാകാനുള്ള കുറുക്ക് വഴികൾ കണ്ടെത്താൻ തുടങ്ങി. ആ വഴികളാണ് ഇപ്പോഴും കുടുംബം ഒന്നടങ്കം അഴിക്കുള്ളിൽ കാരണമായത്. എന്നാൽ തന്റെ അച്ഛനെയും അമ്മയെയും പോലെ തന്നെ മകളും ആ കുറുക്ക് വഴി തിരഞ്ഞെടുത്തു. അനുപമയുടെ വീട്ടിലെ ചെല്ല പേര് ഇക്രു എന്നായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി താമസിച്ചപ്പോൾ ആ ചെല്ലപ്പേര് വിളി കേസിലേക്ക് വേഗം എത്താൻ അന്വേഷണ സംഘത്തെ സഹായിച്ചു. അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു യൂട്യൂബ് ചാനലിന്റെ ഉടമയാണ് അനുപമ. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ് . അനുപമയ്ക്ക് ആർട്ടിഫിഷൽ ഇന്റലിജൻസിൽ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കൃത്രിമമായി ദൃശ്യങ്ങൾ ചമച്ചു പിടിക്കപ്പെട്ടതോടെയാണ് യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചത്. മികച്ച വരുമാനം നേടിയിരുന്ന ഒരു യൂട്യൂബ് ചാനലാണ് അനുപമയുടേത്. ലക്ഷങ്ങൾ കിട്ടിയിരുന്ന ചാനൽ പിന്നീട് വരുമാനമില്ലാത്ത മേഖലയുമായി മാറി. ഇതിനു ശേഷമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ കുടുംബം പ്ലാൻ ചെയ്തത് എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ചാനലിൽ ഇപ്പോൾ രൂക്ഷ വിമർശനം ഉയരുകയാണ്. പ്രശസ്ത അന്താരാഷ്ട്ര സെലിബ്രിറ്റികളുടെ വിഷയങ്ങളാണ് ഈ ചാനലിലെ പ്രധാന ചർച്ച. അനുപമയാണ് അവതാരക. വളരെ മികച്ച ഇംഗ്ലീഷ് സംസാരിക്കുന്ന അനുപമയെയാണ് ഈ ചാനലിൽ കാണാൻ സാധിക്കുന്നതും. അവതരണം മാത്രമല്ല, നൃത്തം മേക്കപ്പ് തുടങ്ങിയ വിഷയങ്ങളും അനുപമയുടെ ചാനലിൽ കാണാം. പ്രശസ്ത ഗാനങ്ങൾക്ക് അനുപമ നൃത്തം ചെയ്യുന്നുണ്ട്. കൂടുതലും വിദേശ ചുവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അനുപമയ്‌ക്ക് പ്രിയം. തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന വ്യക്തി കൂടിയാണ് താൻ എന്ന് അനുപമ ഈ ചാനലിൽ സ്വയം വിശേഷിപ്പിക്കുന്നുണ്ട്. ഇതിനായി ഒരു വെബ്‌സൈറ്റും അനുപമ ആരംഭിച്ചിരുന്നു. ഈ വകയിൽ വിദേശ ഫണ്ട് ലഭിച്ചിരുന്നു എന്നും വിവരമുണ്ട്.
അതുപോലെ പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവക്കാരനാണ് പത്മകുമാറെന്നാണ് പരിചയക്കാർ പറയുന്നു. ചെറിയ കാര്യങ്ങൾക്കു പോലും പ്രകോപിതനാകും. പ്രദേശത്തുള്ള സഹപാഠികളുമായി പോലും അടുപ്പം ഉണ്ടായിരുന്നില്ല. കൊല്ലത്ത് നിന്ന് 42 വർഷം മുൻപാണ് ഇവർ ചാത്തന്നൂരിൽ എത്തുന്നത്. മാമ്പള്ളിക്കുന്നത്ത് 10 സെന്റ് വസ്തു വാങ്ങി വീട് വയ്ക്കുകയായിരുന്നു. 10 വർഷം മുൻപ് വീടിനോടു ചേർന്നു കുറച്ചു വസ്തു കൂടി വാങ്ങി വലിയ വീട് നിർമിച്ചു. പഠിക്കാൻ മിടുക്കനായിരുന്നു. ചാത്തന്നൂർ ഗവ. ഹൈസ്കൂളിൽ ആയിരുന്നു 4 മുതൽ 10 വരെ പഠിച്ചത്. ക്ലാസിൽ ഒന്നാമൻ. പ്രവേശന പരീക്ഷയിലൂടെ കൊല്ലത്ത് പ്രമുഖ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസിനു ചേർന്നു. ഉയർന്ന റാങ്കിലായിരുന്നു വിജയം. ഒപ്പം പഠിച്ചവർ അമേരിക്ക ഉൾപ്പെടെ വിദേശത്താണ്. അവർ വിദേശത്തേക്കു വിളിച്ചെങ്കിലും പത്മകുമാർ നാട്ടിൽ നിൽക്കുകയായിരുന്നു.
പഠനം കഴിഞ്ഞപ്പോൾ ചാത്തന്നൂരിൽ കംപ്യൂട്ടർ സെന്റർ ആരംഭിച്ചു. ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അതു പൂട്ടി. ഏക സഹോദരനാണ് കല്യാണി കേബിൾ എന്ന സ്ഥാപനം തുടങ്ങിയത്. ഈ സഹോദരൻ ജീവനൊടുക്കിയതോടെ പത്മകുമാർ സ്ഥാപനം ഏറ്റെടുത്തു. കോവിഡ് കാലത്ത് അതു വിറ്റു. പിന്നീട് മത്സ്യക്കടയും ബേക്കറിയും തുടങ്ങിയെങ്കിലും രണ്ടും പരാജയപ്പെട്ടു. വരുമാനം പൂർണമായി നിലച്ചു. ബന്ധുക്കൾ, സഹപാഠികൾ, അയൽക്കാർ എന്നിവരുമായി അടുപ്പമില്ല. അതേസമയം പത്മകുമാറിനെ, താമസിപ്പിച്ചിരിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിലാണ്. പത്മകുമാറിന്റെ സുരക്ഷയെ കരുതിയാണ് അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റിയത്. കേസിലെ മറ്റു പ്രതികളായ പത്മകുമാറിന്റെ ഭാര്യ എം.ആര്‍.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. . 90 ദിവസത്തിനകം കുറ്റപത്രം നൽകി. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിന് അന്വേഷണ സംഘം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
https://www.facebook.com/Malayalivartha