പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി

പത്താന്‍കോട് വ്യോസേനാ താവളത്തിലെ ഭീകരാക്രമണത്തില്‍ രാജ്യം ഞടുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നിരുത്തരവാദപരമായ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി രംഗത്ത്. പ്രധാനമന്ത്രിക്ക് ഭീകരരുമായി ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പത്താന്‍കോട് ആക്രമണം നടന്നതെന്നും തൃണമൂല്‍ എംപി ഐഡ്രിസ് അലി പറഞ്ഞു.
മോദി പാക്കിസ്ഥാന്‍ സന്ദര്‍ശനം നടത്തി എത്തിയതിനു പിന്നാലെ എന്തുകൊണ്ടാണ് പത്താന്‍കോട്ട് ആക്രമണം നടന്നു എന്നും അലി ചോദിച്ചു. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം വിവാദമായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും വക്താവുമായ ഡെറിക് ഒബ്രിന്‍ പ്രതിരോധവുമായി രംഗത്തെത്തി. തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് ഒബ്രിന്‍ പറഞ്ഞു. അലിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























