സ്ത്രീ വിരോധത്തിന്റെ മുഖമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറിയെന്ന് ബൃന്ദ കാരാട്ട്

സ്ത്രീ വിരോധത്തിന്റെ മുഖമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറിയെന്ന് കുറ്റപ്പെടുത്തി ബൃന്ദ കാരാട്ട്.കേരളത്തില്‍ സൂര്യനെല്ലി സംസാകാരം വര്‍ധിക്കുന്നു. ഭരണപക്ഷത്തെ പ്രമുഖരെ രക്ഷപ്പെടുത്തുന്നു. പാര്‍ലമെന്റില്‍ മൂന്നില്‍ ഒന്ന് വനിതാ സംവരണമാക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.കൊച്ചിയില്‍ സിപിഐഎം സംഘടിപ്പിക്കുന്ന വനിത പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.
സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ സ്ത്രീ വിരുദ്ധമായ വികസന നയങ്ങള്‍ ഇതിനെല്ലാമായ ബദല്‍ നയരേഖ രൂപീകരിക്കുന്നതിന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയാണ് നെടുമ്പാശേരിയില്‍ വനിതാ പാര്‍ലമെന്റ് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നാലായിരത്തോളം സ്ത്രീകള്‍ പാര്‍ലമെന്റില്‍ പങ്കെടുത്തു. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് വനിത പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തത്. കലാ സാംസ്‌കാരിക വ്യവസായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ ചടങ്ങില്‍ ആദരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























