നിരഞ്ജന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു, നിരഞ്ജന്റെ ഭാര്യയ്ക്ക് ജോലിയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി

പത്താന്‍ക്കോട്ടില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃതൃുവരിച്ച സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും നിരഞ്ജന്റെ ഭാര്യയ്ക്ക് ജോലി നല്‍കാനും മകളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാനും സംസ്ഥാന മന്ത്രി സഭായോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് ജന്മനാടിന്റെ യാത്രാമൊഴി നല്‍കി. നിരഞ്ജന്റെ ചേതനയറ്റ ശരീരം ജന്മനാട് അശ്രുപുഷ്പങ്ങളോടെ ഏറ്റുവാങ്ങി. അവസാനമായി ഒരുനോക്കു കാണാന്‍ ഒഴുകിയെത്തിയതു പതിനായിരങ്ങള്‍. മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
നിരഞ്ജന്റെ കുടുംബത്തിന് കര്‍ണാടകസര്‍ക്കാര്‍ 30 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ഇ.എല്‍. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിരഞ്ജന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. ധീരജവാന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ഭീകരാക്രമണത്തെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരം നടപടികള്‍ വച്ചുപുലര്‍ത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
10 വര്‍ഷമായി പൂട്ടിയിട്ടിരിക്കുകയാണ് കളരിക്കല്‍ തറവാട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ ഒരുക്കിയത്. തറവാടിന്റെ തെക്കുകിഴക്ക് മൂലയിലായി വിശാലമായ പ്രദേശം നിരപ്പാക്കിയെടുത്താണ് അന്ത്യവിശ്രമസ്ഥലം ഒരുക്കിയത്. നിരഞ്ജന് ആദരമര്‍പ്പിച്ച് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും രാവിലെ 11ന് മൗനപ്രാര്‍ത്ഥന നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























