അമിതമായ ആരാധന നല്ലതല്ലെന്ന് എന്‍ പ്രശാന്ത്, ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത കാണിക്കണം

കളക്ടര്‍ എന്‍ പ്രശാന്ത് കോഴിക്കോടുകാരുടെ നെടുംതൂണും ഒരു കുടുംബത്തിലെ അംഗത്തെ പോലെയുമാണ്. പുതുതലമുറ ശരിക്കും മാതൃകയാക്കേണ്ട വ്യക്തിത്വം അതാണ് എന്‍ പ്രശാന്ത്. എന്തിനും തുറന്ന അഭിപ്രായം പറയുന്ന പ്രശാന്തിന് സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരാണുള്ളത്.
എന്നാല്‍ തന്നോടുള്ള യുവതലമുറയുടെ ആരാധനയെ കുറിച്ച് പ്രശാന്ത് പറയുന്നത് ഇങ്ങനെ. അമിതമായ ആരാധനയും അനുകരണവും നല്ലതല്ല. നമ്മളാരും മഹാന്മാരല്ല. തെറ്റുകുറ്റങ്ങളുള്ള സാധാരണ മനുഷ്യരാണ്. ആരെയും എല്ലാം തികഞ്ഞവരായി ദൈവീകപരിവേഷം നല്‍കി പൊക്കിയെടുത്ത് നടക്കുന്നതോ അന്ധമായി ആരാധിക്കുന്നതോ അത്ര നല്ല പ്രവണതയായി തോന്നുന്നില്ലെന്നും പ്രശാന്ത് പറഞ്ഞു. പ്രശാന്ത് തന്റെ വിജയരഹസ്യത്തെ കുറിച്ചും പറയുന്നു.
ജീവിതത്തില്‍ സമയം നമ്മളെ തേടി എത്തില്ല. പകരം നമ്മള്‍ സമയത്തെ തേടി പോകണം. സമയം നമ്മുക്ക് വേണ്ടി കാത്തിരിക്കില്ല. ചെയ്യേണ്ട ജോലി ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യണമെന്നും പ്രശാന്ത് പറയുന്നു. അതോടൊപ്പം തന്നെ ജോലിയോട് ആത്മര്‍ത്ഥത കാണിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് തന്റെ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























