Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേളാങ്കണ്ണി തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് 5 മലയാളികള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു

09 JANUARY 2016 08:54 AM IST
മലയാളി വാര്‍ത്ത.

വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു കുടുംബസമേതം മടങ്ങിയവര്‍ സഞ്ചരിച്ച ബസ് നാഗര്‍കോവിലിനു സമീപം ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ മരിച്ചു. രണ്ടുപേര്‍ ഗുജറാത്തില്‍ നിന്നുള്ളവരും മൂന്നുപേര്‍ കന്യാകുമാരി ജില്ലക്കാരുമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള മൂന്നു കുടുംബങ്ങളിലായാണ് അഞ്ചുപേര്‍ മരിച്ചത്. 

ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്കു നാഗര്‍കോവിലില്‍ നിന്നു 41 കിലോമീറ്റര്‍ അകലെ തിരുനെല്‍വേലി പാതയില്‍ തെക്കുവള്ളിയൂരിനടുത്തു പ്ലാക്കോട്ടൈപാറയിലാണ് അപകടം. പരുക്കേറ്റു നാഗര്‍കോവിലിലെയും തിരുവനന്തപുരത്തെയും ആശുപത്രികളില്‍ കഴിയുന്ന 26 പേരില്‍ നാലുപേരുടെ നില ഗുരുതരമാണ്. 
ആറു ദിവസം മുന്‍പു മാത്രം വിവാഹിതരായ തിരുവനന്തപുരം വലിയതുറ കൊച്ചുതോപ്പ് ഫാത്തിമമാതാ പള്ളിക്കു സമീപം ആന്‍സി ഹൗസില്‍ വിനോദും (30), നവവധു ആന്‍സി (26)യും, കൊച്ചുതുറ ഇടത്തുറ പുരയിടത്തില്‍ ലിയോസില്‍വോറി ദമ്പതികളുടെ മകന്‍ സുജി (അഞ്ച്), കൊല്ലം മൂതാക്കര സെന്റ് പീറ്റേഴ്‌സ് പാരിഷ് ഹാളിനു സമീപം സ്‌ലം കോളനി ബിന്ദു സദനത്തില്‍ ബിജു മുത്തുനായകത്തിന്റെ ഭാര്യ മേരി ലിഷ (32), ഇളയ മകന്‍ ആല്‍റോയി (ഒന്നര) എന്നിവരാണു മരിച്ച മലയാളികള്‍. ബിജു (41)വിനും മൂത്ത മകന്‍ ആരോണിനും (മൂന്നര) ഗുരുതര പരുക്കേറ്റു. 
കന്യാകുമാരി തൂത്തൂര്‍ സ്വദേശി ജിമ്മി (33), തിക്കണംകോട് സ്വദേശി എഡ്വിന്‍ മൈക്കിള്‍ (32), ഗുജറാത്തില്‍ ഭുജ് സ്വദേശികളായ ആഞ്ജലിയോ (26), അഞ്ജലി (19) എന്നിവരാണു മരിച്ച മറ്റുള്ളവര്‍.
കഴിഞ്ഞ ശനിയാഴ്ച വിനോദ്ആന്‍സി ദമ്പതിമാരുടെ വിവാഹം നടന്ന അതേ ദേവാലയത്തില്‍ ബന്ധുക്കളും നാട്ടുകാരും ഇന്നലെ അന്ത്യകര്‍മങ്ങള്‍ക്കും സാക്ഷിയായി. കന്യാകുമാരിയില്‍ പിതാവിന്റെ 41–ാം അനുസ്മരണ പ്രാര്‍ഥനയിലും ദിവ്യബലിയിലും പങ്കെടുക്കാനും വേളാങ്കണ്ണിയില്‍ കുഞ്ഞിന്റെ തല മുണ്ഡനം ചെയ്യാനുമാണു ബിജുവും മേരി ലിഷയും മക്കളുമൊത്ത് യാത്രതിരിച്ചത്. കന്യാകുമാരി സെന്റ് റാംസണ്‍ പള്ളിക്കു സമീപം ലൂര്‍ദ്മാതാ സ്ട്രീറ്റില്‍ പരേതനായ പി. ജേസുവിന്റെയും സുബൈദയുടെയും മകളാണു മേരി ലിഷ. ഇവരുടെയും മകന്‍ ആല്‍റോയിയുടെയും സംസ്‌കാരം മൂതാക്കര പള്ളിയില്‍ നാളെ 11നു നടക്കും. 

മരിച്ച സുജിയുടെ മാതാവ് സെല്‍വോറിക്കു തലയിലേറ്റ പരുക്ക് ഗുരുതരമായതിനാല്‍ പിന്നീടു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുജിയുടെ സഹോദരന്‍ സുദിന്‍ (ആറ്), സഹോദരി സുചിത്ര (ഒന്ന്), പിതാവ് ലിയോ എന്നിവര്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. വലിയതുറയില്‍ നിന്നുള്ള ആറംഗ കുടുംബത്തിനും വിഴിഞ്ഞത്തു നിന്നുള്ള മൂന്നംഗ കുടുംബത്തിനും പൂവാറില്‍ നിന്നുള്ള അഞ്ചംഗ കുടുംബത്തിനും പരുക്കേറ്റു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends