പ്രതീക്ഷയോടെ ഓഹരി വിപണി.... നേട്ടത്തോടെ വ്യാപാരം, ബിഎസ്ഇ സെൻസെക്‌സ് ആയിരത്തോളം പോയിന്റ് ഉയർന്നു, നിഫ്റ്റി 23,000ലേക്ക്

കഴിഞ്ഞ ദിവസം കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇ സെൻസെക്‌സ് ആയിരത്തോളം പോയിന്റാണ് ഉയർന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. സെൻസെക്്‌സ് 73,000 കടന്നും കുതിച്ചു. നിഫ്റ്റി 23,000ലേക്ക് അടുക്കുന്നു.
സംഘർഷം കുറയ്ക്കുന്നതിന് ഇറാനുമായി ചർച്ച നടത്തുമെന്നും ചർച്ച ഫലപ്രദമായി നടക്കുന്നതിന് അഞ്ചു ദിവസം ഇറാനെ ആക്രമിക്കില്ലെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിക്ക് കരുത്തേകിയത്. കൂടാതെ കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങിക്കൂട്ടാമെന്ന ചിന്തയും വിപണിക്ക് തുണയായി മാറി. ഇതു കൂടാതെ രൂപ തിരിച്ചുകയറിയതും വിപണിക്ക് ഏറെ കരുത്തായി. എണ്ണവില കുറഞ്ഞതാണ് രൂപയുടെ മൂല്യം ഉയരാൻ സഹായകമായത്.
ഡോളറിനെതിരെ 34 പൈസയുടെ നേട്ടത്തോടെ 93.64 എന്ന നിലയിലാണ് രൂപ. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ഇടിവ് നേരിട്ട എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ്, ബജാജ് ഫിനാൻസ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നേട്ടം കരസ്ഥമാക്കിയത്.
" f
https://www.facebook.com/Malayalivartha























