വിളപ്പിൽശാല കൂട്ട ആത്മഹത്യ; ഞങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കൾ ഒറ്റയെണ്ണത്തിന് കൊടുക്കരുത്...! മരണത്തിന് മുന്നേ അശ്വതിയുടെ ആ വാശി, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ

വിളപ്പിൽശാല കാരോട് കാവുവിള പരേതനായ ജി. സുരേന്ദ്രൻ നായരുടെ ഭാര്യ വൈ. ശ്രീകുമാരി (59), മകൾ അശ്വതി എസ്. നായർ (39), അശ്വതിയുടെ മക്കളായ കാർണിവൻ (14), കീർത്തിവൻ (4), അക്ഷിത (2) എന്നിവരുടെ കൂട്ട ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വത്തുക്കൾ അനാഥാലയത്തിന് എഴുതിവെച്ചിരിക്കുകയാണ് അവർ. ബന്ധുക്കളോട് താത്പര്യമില്ലെന്ന് വ്യക്തം. അഞ്ചു പേരുടെയും എറണാകുളത്ത് അടക്കി.
വടുതലയിലെ വാടകവീട്ടിൽ ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെയും സംസ്‌കാരം ബന്ധുക്കളുടെ നിസ്സഹകരണം മൂലം എറണാകുളത്ത് നടത്തി. വടുതല ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് തിരുവനന്തപുരം വിളപ്പിൽശാലയിൽനിന്ന് ശ്രീകുമാരിയുടെ സഹോദരനടക്കമുള്ള അടുത്ത ബന്ധുക്കൾ എത്തിയെങ്കിലും മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് ഇവരുടെ കൂടി താല്പര്യത്തോടെയാണ് സംസ്‌കാരം കൊച്ചിയിൽ നടത്തിയത്.
https://www.facebook.com/Malayalivartha
























