വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി.
മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡിഎൽഎസ് നിയമപ്രകാരമാണ് വിജയികളെ തീരുമാനിച്ചത്. ജോർജിയ വോളിന്റെ കന്നി അന്താരാഷ്ട്ര ട്വന്റി 20 സെഞ്ചുറിയാണ് ഓസീസിന് കൂറ്റൻ സ്കോർ നേടാനായത്
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. വെറും 52 പന്തിൽ നിന്ന് സെഞ്ചുറി തികച്ച ജോർജിയ വോളിന്റെ പ്രകടനമായിരുന്നു മത്സരത്തിലെ പ്രധാന ആകർഷണമായത്. 9 ഫോറുകളും 6 സിക്സറുകളും പറത്തിയ വോൾ 101 റൺസെടുത്ത് പുറത്തായി.
മെഗ് ലാനിംഗ്, ബെത്ത് മൂണി, അലീസ ഹീലി എന്നിവർക്ക് ശേഷം ട്വന്റി 20 യിൽ സെഞ്ചുറി നേടുന്ന ഓസ്‌ട്രേലിയൻ വനിതാ താരമെന്ന ബഹുമതിയും വോൾ സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരെ ഒരു വനിതാ താരം ട്വന്റി 20 യിൽ നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്.
"
https://www.facebook.com/Malayalivartha























