Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

24 MARCH 2026 05:47 PM IST
മലയാളി വാര്‍ത്ത

More Stories...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

അത്യാധുനിക മൊബൈൽ മെഡിക്കൽ ക്ലിനിക്ക് സേവനം ആരംഭിച്ച് ആസ്റ്റർ വോളന്റിയേഴ്സും ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയും

അക്ഷരം ആരോഗ്യം: കുട്ടികള്‍ ഹെല്‍ത്ത് അമ്പാസഡര്‍മാരാകുന്നു, സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്

കേരളത്തിലെ വന്ധ്യതാ ചികിത്സാ ശൃംഖലയായ ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററും ഇന്ത്യയിലെ പ്രമുഖ ഐവിഎഫ് സേവന ദാതാക്കളായ നോവ ഐ.വി.എഫ് ഫെർട്ടിലിറ്റിയും കൈകോർക്കുന്നു. ഏഷ്യ ഹെൽത്ത് കെയർ ഹോൾഡിംഗ്‌സിന് കീഴിലുള്ള നോവയ്ക്ക് നിലവിൽ 70 നഗരങ്ങളിലായി 120 കേന്ദ്രങ്ങളുണ്ട്. അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ കേരളത്തിലുടനീളം 10 അത്യാധുനിക ഐ.വി.എഫ് സെന്ററുകൾ തുറക്കുന്നതിലൂടെ സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്. നിലവിൽ കൊച്ചി, കൊടുങ്ങല്ലൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഇരു സ്ഥാപനങ്ങൾക്കും സാന്നിധ്യമുണ്ട്. കേരളത്തിൽ ക്രാഫ്റ്റ് ഫെർട്ടിലിറ്റിക്കുള്ള ശക്തമായ ക്ലിനിക്കൽ പാരമ്പര്യവും, നോവ ഐ.വി.എഫ് ഫെർട്ടിലിറ്റിയുടെ ദേശീയ ശൃംഖലയും അത്യാധുനിക സാങ്കേതിക വിദ്യയും ഒത്തുചേരുന്നതാണ് ഈ സഹകരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.വി.എഫ് ലാബ് സംവിധാനങ്ങൾ, ഭ്രൂണ തിരഞ്ഞെടുപ്പിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള നൂതന രീതികൾ എന്നിവ വഴി മികച്ച ചികിത്സാ ഫലങ്ങൾ ലഭ്യമാക്കാൻ ഈ പങ്കാളിത്തം സഹായിക്കും.

"കേരളത്തിലെ ജനനനിരക്ക് ആശങ്കാജനകമായ രീതിയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇത് 1.35 മുതൽ 1.7 വരെയാണ്, എന്നാൽ ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ട കുറഞ്ഞ നിരക്ക് (Replacement Level) 2.1 ആണ്. ഈ സാഹചര്യത്തിൽ വന്ധ്യതാ ചികിത്സാ രംഗത്ത് കൂടുതൽ മികച്ച സൗകര്യങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്, ക്രാഫ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർമാനും മെഡിക്കൽ ഡയറക്ടറുമായ പ്രൊഫ. ഡോ. സി. മുഹമ്മദ് അഷ്റഫ് പറഞ്ഞു. 1999 മുതൽ പതിനായിരക്കണക്കിന് ദമ്പതികൾക്ക് ആശ്വാസമായ ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും, ഇന്ത്യയിലെ പ്രമുഖരായ നോവ ഐ.വി.എഫും കൈകോർക്കുന്നത് ഈ ലക്ഷ്യത്തോടെയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ കൊച്ചു നഗരങ്ങളിലേക്കും ആധുനിക ചികിത്സ എത്തിക്കാനും, പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കാനും വിദഗ്ദ്ധരായ ഡോക്ടർമാരെ പരിശീലിപ്പിക്കാനും ഈ പങ്കാളിത്തത്തിലൂടെ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"പ്രത്യുൽപാദന ആരോഗ്യ രംഗത്ത് ഡോ. അഷ്റഫും ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നൽകുന്ന മികച്ച സേവനങ്ങളും അവരുടെ ശാസ്ത്രീയ ചികിത്സാ രീതികളും പ്രശംസനീയമാണ്. കേരളത്തിൽ വന്ധ്യതാ ചികിത്സയെക്കുറിച്ചുള്ള അവബോധം കൂടിവരുന്ന സാഹചര്യത്തിൽ, എ.ഐ ഉപയോഗിച്ചുള്ള ഭ്രൂണ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഇവിടുത്തെ രോഗികൾക്ക് ലഭ്യമാക്കാൻ ഈ പങ്കാളിത്തം സഹായിക്കും. വരും വർഷങ്ങളിൽ കേരളത്തിലെ 10 പ്രധാന നഗരങ്ങളിലേക്ക് ഞങ്ങളുടെ സേവനം വിപുലീകരിക്കും." നോവ ഐ.വി.എഫ് ഫെർട്ടിലിറ്റി സി.ഇ.ഒ ശോഭിത് അഗർവാൾ പറഞ്ഞു. ഈ സഹകരണം ഇന്ത്യൻ ഐ.വി.എഫ് മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഏഷ്യ ഹെൽത്ത് കെയർ ഹോൾഡിംഗ്സ് എക്സിക്യൂട്ടീവ് ചെയർമാൻ വിശാൽ ബാലി അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഈ രംഗത്തുണ്ടാകുന്ന അത്യാധുനിക മാറ്റങ്ങൾ രോഗികളിലേക്ക് എത്തിക്കാനും, ഓരോ വ്യക്തിക്കും അനുയോജ്യമായ ചികിത്സാ രീതികൾ ഉറപ്പുവരുത്തി മികച്ച വിജയം കൈവരിക്കാനും ഈ കൂട്ടുകെട്ടിലൂടെ സാധിക്കും. രോഗീ കേന്ദ്രീകൃതമായ ഈ സമീപനം വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് പ്രതിവർഷം മൂന്ന് ലക്ഷത്തോളം ഐ.വി.എഫ് ചികിത്സകൾ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഐ.വി.എഫ് ഇന്ന് കൂടുതൽ ജനകീയമായി മാറിക്കഴിഞ്ഞു. വിട്രിഫിക്കേഷൻ, പി.ജി.ടി, എ.ഐ അധിഷ്ഠിത ഭ്രൂണ തിരഞ്ഞെടുപ്പ് തുടങ്ങിയ നൂതന രീതികൾ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി. ഓരോ രോഗിയുടെയും ശാരീരിക അവസ്ഥ പരിഗണിച്ചുള്ള ചികിത്സാ രീതികൾ ഇന്ന് മികച്ച ഫലം നൽകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (35 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (49 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends