2026-27 അധ്യയനവർഷത്തെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ 2026-27 അധ്യയനവർഷത്തെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് (സി.യു.-സി.ഇ.ടി.) രജിസ്റ്റർചെയ്യാം.
പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു. (ഡിസാസ്റ്റർ മാനേജ്മെന്റ്) എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എസ്‌സി. ഹെൽത്ത് ആൻഡ് യോഗ തെറപ്പി.
യോഗ്യതകൾ...
പി.ജി. പ്രോഗ്രാമുകൾ/ബി.പി.എഡ്. എന്നിവയ്ക്ക് അവസാന സെമസ്റ്റർ/വർഷ ബിരുദ വിദ്യാർഥികൾക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. മൊത്തം പ്രോഗ്രാമുകളെ ആറ് സെഷനുകളായി തിരിച്ചാണ് പരീക്ഷയുണ്ടാകുക.
"
https://www.facebook.com/Malayalivartha























