ഫ്രിഡ്ജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി; രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പോലീസ് കണ്ട കാഴ്ച; ശുചിമുറിയിൽ വച്ച് ഭ്രൂണം പുറത്ത് വന്നപ്പോൾ...!!!

കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറി. നഗരത്തിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിൽ ബോക്സിലാക്കി സൂക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു.
ഒരു വർഷം മുന്നേ വിവാഹിതരായവരാണിവർ . മൂന്ന് മാസം മുമ്പാണ് ഫ്ലാറ്റിൽ താമസമാക്കിയത്. മൂന്ന് മാസമായി ഗർഭിണിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ വയറുവേദന അനുഭവപ്പെടുകയും ശുചിമുറിയിൽ വച്ച് ഭ്രൂണം പുറത്ത് വന്നു. ഭ്രൂണം സ്വയം വേർപെടുത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു. നശിപ്പിച്ചു കളയാൻ മാനസികമായി ബുദ്ധിമുട്ട് തോന്നിയതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ ബോക്സിലാക്കി സൂക്ഷിച്ചത്.
https://www.facebook.com/Malayalivartha


























