'കുടുംബം' വേറെ, 'അവൻ' വേറെ; ഗണേഷിന് കവചം, രാഹുലിന് കടന്നാക്രമണം – മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വിവാദത്തിൽ

കേരള രാഷ്ട്രീയത്തിൽ വാക്കും പ്രയോഗവും കൊണ്ട് വിവാദങ്ങൾ പുകയുന്നു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെയുള്ള ഗാർഹിക പീഡന പരാതിയെ 'കുടുംബ കാര്യം' എന്ന് വിശേഷിപ്പിച്ച് പ്രതിരോധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ 'അവൻ' പ്രയോഗത്തിലൂടെ കടുത്ത കടന്നാക്രമണം നടത്തുന്നതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
മന്ത്രിക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളെ സ്വകാര്യമായ കുടുംബ പ്രശ്നമായി തള്ളിക്കളയുന്ന മുഖ്യമന്ത്രി, രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ തീർത്തും വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. 'ലവ് യു ടു മൂൺ ആൻഡ് ബാക്ക്' എന്നെഴുതിയ ചായക്കപ്പും അതിനു പിന്നിലെ തർക്കങ്ങളും രാഷ്ട്രീയ പോരിലെ പുതിയ ആയുധങ്ങളായി മാറുമ്പോൾ, ഭരണ-പ്രതിപക്ഷ പോര് പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്...
https://www.facebook.com/Malayalivartha


























