നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം

രാജസ്ഥാനിലെ ജയ്പൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം. ഷിപ്ര പാത്ത് റോഡില്‍ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. നടിയും മോഡലുമായ ഹര്‍ഷില്‍ കാലിയക്കാണ് (30) ദാരുണാന്ത്യം ഉണ്ടായത്. ഹര്‍ഷില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി ഡിവൈഡറില്‍ ഇടിച്ച് കാര്‍ ഇടതുവശത്തേക്ക് മറിഞ്ഞുവീണതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഉടന്‍ ഓടിയെത്തി ഹര്‍ഷലിനെ വേഗം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഹര്‍ഷില്‍ അപ്പോഴേക്കും മരിച്ചിരുന്നു.
അമിതവേഗമാണോ മറ്റ് വാഹനങ്ങളെ മറികടക്കുമ്പോഴാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അഭിനയത്തിലും മോഡലിംഗിലും കൂടി കരിയര്‍ കെട്ടിപ്പടുത്ത ഹര്‍ഷില്‍ അഭിനയിച്ച െ്രെകം നെക്സ്റ്റ് ഡോര്‍ വെബ്‌സീരീസ് ശ്രദ്ധേയമാണ്. രാജസ്ഥാനി ഗാന ആല്‍ബങ്ങളിലും അഭിനയിച്ചു.
https://www.facebook.com/Malayalivartha























