മലമ്പുഴ കൂര്‍മ്പാച്ചിമലയില്‍ കയറി കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ചു....
മലമ്പുഴ കൂര്‍മ്പാച്ചിമലയില്‍ കയറി കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ചു. ബാബുവിന്റെ അമ്മ റഷീദ (46), ഇളയസഹോദരന്‍ ഷാജി (23) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരംചെന്നൈ മെയിലിനുമുന്നിലേക്ക് ഇവര്‍ ചാടുകയായിരുന്നെന്നാണ് സൂചനകള്‍. ഇവര്‍ മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു .
അതേസമയം 2022 ഫെബ്രുവരി മാസം എട്ടിന് ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. ഉടന്‍ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി.നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് സൈന്യവും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.പര്‍വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനില്‍നിന്നുമാണ് എത്തിയത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ഹേമന്ത് രാജ് ഉള്‍പ്പെടെ 24 പേരടങ്ങുന്ന 2 സംഘങ്ങളാണു രക്ഷാദൗത്യത്തിനു മലമുകളിലേക്കു കയറിയത്, ഡ്രോണിലൂടെ ബാബു ഇരുന്നിരുന്ന സ്ഥലം നിരീക്ഷിക്കാനായതും നേട്ടമായി. സന്ദര്‍ഭോചിതമായി നിരവധിപേര്‍ നടത്തിയ ഇടപെടലുകളിലാണ് ബാബുവിന്റെ ജീവന്‍ അപകടത്തില്‍നിന്നു രക്ഷിക്കാനായത്. .
"
https://www.facebook.com/Malayalivartha