ഗവര്‍ണറെ കരിങ്കൊടി കാട്ടാന്‍ ഇരച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകർ; കരുതല്‍ തടങ്കലിലെടുത്ത് പോലീസ്

ഗവര്‍ണറെ കരിങ്കൊടി കാട്ടാന്‍ ഇരച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകർ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുത്തു. തിരുവനന്തപുരം മംഗലപുരത്ത് നിന്നാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതിന് ശേഷവും മംഗലപുരം ജംഗ്ഷനില്‍ ഗവര്‍ണര്‍ക്ക് നേരെ വീണ്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി.
കഴിഞ്ഞ ദിവസം വ്യത്യസ്‌തമായ സംഭവങ്ങളാണ് നടന്നത്. കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ കാറില്‍ നിന്നിറങ്ങി അടുത്തേക്ക് വിളിച്ച് ഗവര്‍ണര്‍ നിങ്ങളോട് എനിക്ക് സ്‌നേഹമാണ് എന്ന് പറഞ്ഞ കാഴ്ച നാം കണ്ടതാണ് .
മാദ്ധ്യമപ്രവര്‍ത്തകരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി . നിങ്ങളോട് എനിക്ക് സ്‌നേഹമാണെന്ന് പറഞ്ഞ് അദ്ദേഹം മുന്നോട്ടു നീങ്ങുന്നതിനിടെ പൊലീസ് എസ്.എഫ്.ഐക്കാരെ ബലം പ്രയോഗിച്ച് മാറ്റി. പത്തുമിനിറ്റോളം അവിടെ ചെലവിട്ട ഗവര്‍ണര്‍ പ്രതിഷേധക്കാരേയും അവിടെയുണ്ടായിരുന്നവരേയും കൈവീശി അഭിവാദ്യം ചെയ്ത ശേഷമാണ് അന്ന് മടങ്ങിയത്.
https://www.facebook.com/Malayalivartha