Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

ഷമീറ ബീവിയെ ചികിത്സിച്ചത് തട്ടിപ്പുകാരെന്ന് സൂചന; മകൾക്ക് പഠിക്കാനായി, അക്യുപംഗ്‌‌ചർ ചികിത്സയിലൂടെ ഭാര്യ പ്രസവിക്കട്ടെയെന്ന് തീരുമാനിച്ചത് നയാസ്; 3 മണിയോടെ പ്രസവ വേദന തുടങ്ങിയ ഷെമീറയ്ക്ക് 5.30 ആയപ്പോഴേക്കും രക്തസ്രാവം അമിതമായി:- കുഞ്ഞ് പുറത്തേയ്ക്ക് വരൻ തടസമായതോടെ, ആംബുലന്‍സ് വരുത്തി:- ഭർത്താവ് ഉപേക്ഷിക്കുമെന്ന ഭയത്തിൽ എല്ലാം സഹിച്ച, ഷമീറയ്ക്ക് നഷ്ടമായത് സ്വന്തം ജീവനും, കുഞ്ഞും...

21 FEBRUARY 2024 03:08 PM IST
മലയാളി വാര്‍ത്ത

കാരയ്ക്കാ മണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും, മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് സ്വദേശി ഷമീറ ബീവിയും (36) കുഞ്ഞുമാണ് മരിച്ചത്. യുവതിയെ ചികിത്സിച്ചത് തട്ടിപ്പുകാരെന്നാണ് പുറത്ത് വരുന്ന സൂചന. ഷമീറയോട് സംസാരിക്കാനും മറ്റും ആശ വർക്കർമാരെ ഭർത്താവ് നയാസ് അനുവദിച്ചില്ലെന്നും അവരോട് മോശമായി പെരുമാറിയെന്നും അയൽവാസികൾ പറയുന്നു.

ഒരു മാസം മുൻപ് ഷമീറ അസുഖ ബാധിതയായപ്പോൾ അയൽക്കാർ അറിയിച്ചത് അനുസരിച്ച്, ആദ്യഭാര്യയും മകളുമെത്തി കൊണ്ട്, പോയെന്നും
തിരികെ എത്തിയതിന് ശേഷം യുവതി ആരുമായും സംസാരിച്ചിരുന്നില്ല എന്നും, അയൽക്കാർ പറയുന്നു. ആശ വർക്കർമാർ എത്തിയപ്പോൾ നയാസ് അവരെ ശകാരിച്ചു.

തന്റെ ഭാര്യയെ നോക്കാൻ തനിക്കറിയാമെന്നും അതിൽ അയൽക്കാരും ആശ വർക്കർമാരും ഇടപെടേണ്ട, എന്നും പറഞ്ഞു. അക്യുപംഗ്‌‌ചർ ചികിത്സയാണ് നൽകുന്നതെന്നും പറഞ്ഞു. രണ്ടു മൂന്ന് ദിവസം കാറിൽ ഒരു സ്‌ത്രീയും പുരുഷനും വരുന്നത് കണ്ടിരുന്നുവെന്നും അയൽക്കാർ മാധ്യമങ്ങളോട് വിശദീകരിച്ചു.

അക്യുപംഗ്‌‌ചർ ചികിത്സയിലൂടെ ഭാര്യ പ്രസവിക്കട്ടെയെന്ന് നയാസ് പറഞ്ഞതായി മറ്റൊരു അയൽവാസിയും വെളിപ്പെടുത്തി. നയാസ് ചികിത്സ നിഷേധിച്ചതാണ് മരണകാരണമെന്നും അയൽവാസി പറഞ്ഞു. ആദ്യ പ്രസവങ്ങൾ നെടുമങ്ങാട് വച്ചായിരുന്നു നടന്നത്.

അപ്പോഴും ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല. നാട്ടുകാരാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഉപേക്ഷിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഷമീറ ആശുപത്രിയിൽ പോകാത്തതെന്നും അയൽവാസി പറഞ്ഞു.

ഷമീറയ്ക്ക് ആശുപത്രിയിൽ പോകണമെന്നും ചികിത്സ തേടണമെന്നും ആഗ്രഹമുണ്ടായിരുന്നു എന്ന് വാർഡ് കൗൺസിലർ യു ദീപിക പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടുന്നത് സംബന്ധിച്ച് സംസാരിക്കാൻ വീട്ടിൽ, എത്തിയപ്പോൾ നയാസ് വാതിൽ തുറക്കാൻ പോലും തയ്യാറായില്ല. ഏറെ ബഹളമുണ്ടാക്കിയതിന് ശേഷമാണ് അകത്ത് കടക്കാനായത്. കേരളത്തിലെ ചികിത്സാ സംവിധാനം ശരിയല്ലെന്നും നേരത്തെ സിസേറിയൻ ചെയ്തത് അബദ്ധമായിരുന്നു,

എന്നും സാധാരണ രീതിയിലെ പ്രസവം തന്നെ നടത്തുമെന്നും ഭ‌ർത്താവ് തീർത്ത് പറഞ്ഞു. എന്നിട്ടും ഷമീറയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഒടുവിൽ പൊലീസുമായി എത്തിയപ്പോൾ ഇനി തന്റെ കാര്യത്തിൽ ഇടപടേണ്ടെന്ന് പറഞ്ഞ് ഷമീറ ഇറക്കി വിട്ടുവെന്നും കൗൺസിലർ വെളിപ്പെടുത്തി.

ബീമാപ്പള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ആണ് യുവതിയെ ചികിത്സിച്ചതെന്ന് വിവരമുണ്ട്. ഷമീറയുടെ ആദ്യ രണ്ട് പ്രസവങ്ങൾ സിസേറിയനായിരുന്നു. മൂന്നാമത്തേത് അക്യുപംഗ്‌‌‌ചർ മതിയെന്ന് നയാസ് തീരുമാനിക്കുകയായിരുന്നു.

നയാസിന്റെ ആദ്യ ഭാര്യയിലെ മകൾ അക്യുപംഗ്‌‌ചർ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറയുടെ പ്രസവ സമയത്ത് മകളും, സ്ഥലത്ത് ഉണ്ടായിരുന്നതെയാണ് വിവരം. ഈ യുവതി ഉൾപ്പെടെ പ്രസവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.


നാലാമതും ഗര്‍ഭിണിയാണെന്ന വിവരം നയാസ് തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്ന്, ഷമീറയുടെ മാതാപിതാക്കള്‍ പറയുന്നു. ഒരു മാസം മുന്‍പ് മാത്രമാണ് ഷമീറ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പ്രസവശേഷം വീട്ടിലെത്താമെന്നും സഹായത്തിന് ആളുണ്ടെന്നും ഷമീറ പറഞ്ഞുവെന്നും എന്നാല്‍ പിന്നീട് ഫോണ്‍ വിളിച്ചും മകളെ ഫോണില്‍ കിട്ടിയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ കയറ്റാന്‍ ഇവര്‍ തയ്യാറായില്ലെന്നും സംശയം തോന്നി അകത്ത് കയറി സംസാരിച്ചപ്പോഴാണ് നാലാമത്തെ പ്രസവമാണെന്ന് അറിഞ്ഞതെന്നും കാര്യത്തിന്‍റെ ഗൗരവം മനസിലായതോടെ യുവതിയോട് സംസാരിക്കാന്‍ ശ്രമിച്ചുവെന്നും കൗൺസിലറും പറയുന്നു.

ഭര്‍ത്താവ് നയാസ് ഉപേക്ഷിക്കുമെന്ന പേടിയിലായിരുന്നു ഷെമീറ ബീവിയെന്നും പ്രസവം വീട്ടിലാക്കാന്‍ അവര്‍ക്ക് യാതൊരു താല്‍പര്യവുമില്ലായിരുന്നുവെന്നും കൗണ്‍സിലര്‍ ദീപിക വെളിപ്പെടുത്തി. 3 മണിയോടെ പ്രസവ വേദന തുടങ്ങിയ ഷെമീറയ്ക്ക് 5.30 ആയപ്പോഴേക്കും രക്തസ്രാവം അമിതമായി. കുഞ്ഞിന് വെളിയിലേക്ക് വരാന്‍ തടസ്സമുണ്ടായി. പിന്നാലെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് അയല്‍വാസികള്‍ പോലും വിവരമറിയുന്നത്.

നയാസിന്‍റെ രണ്ടാം ഭാര്യയാണ് ഷെമീറ. ഇവരുടെ മൂത്ത മകന് 18 വയസ്സ് പ്രായമുണ്ട്. മൂന്ന് കുട്ടികളെയും ആദ്യ ഭാര്യയ്ക്കൊപ്പമാണ് കുറച്ച് നാളുകളായി നിര്‍ത്തിയിരുന്നത്. സാമ്പത്തിക ശേഷി വളരെ കുറഞ്ഞ കുടുംബമാണ് യുവതിയുടേത്. അതുകൊണ്ടു തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചാല്‍ കുഞ്ഞുങ്ങളും താനും എന്ത് ചെയ്യുമെന്ന വിഷമത്തിലായിരുന്നു അവര്‍ ജീവിച്ചതെന്നും കൗണ്‍സിലര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (27 minutes ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (32 minutes ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (41 minutes ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (56 minutes ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (1 hour ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (1 hour ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (1 hour ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (2 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (2 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (2 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (2 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (3 hours ago)

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം  (3 hours ago)

Malayali Vartha Recommends