വെള്ളം ചോദിച്ച് വീട്ടിലെത്തി.... പട്ടാപ്പകല്‍ വീട്ടില്‍ കയറി യുവതിയെ കടന്നു പിടിച്ച വൃദ്ധന്‍ അറസ്റ്റിലായി...
വെള്ളം ചോദിച്ച് വീട്ടിലെത്തി.... പട്ടാപ്പകല്‍ വീട്ടില്‍ കയറി യുവതിയെ കടന്നു പിടിച്ച വൃദ്ധന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര മാരായമുട്ടം അമ്പലത്തറ പൂവന്‍കാല കുരിശടി സ്വദേശി ഗണപതി(64)യെയാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടുദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. മാരായമുട്ടത്ത് വീട്ടിലെത്തിയ ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്ന യുവതിയോട് വെള്ളം ചോദിക്കുകയും വെള്ളം എടുക്കാന്‍ പോയ യുവതിക്ക് പിന്നാലെ പോയി കടന്നു പിടിക്കുകയായിരുന്നു. യുവതി നിലവിളിച്ചതോടെ ഗണപതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതി മാരായമുട്ടം പൊലീസിനെ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി .
https://www.facebook.com/Malayalivartha