കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്... എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളെ ബാധിക്കില്ല
സിദ്ധാർത്ഥിൻ്റെ മരണത്തെ തുടർന്ന് കെ.എസ്.യു സർവ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തെ തുടർന്ന് നാളെ സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ ബന്ദിന് പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.
അതേ സമയം നാളെ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻണ്ടറി, യൂണിവേഴ്സിറ്റി തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അറിയിച്ചു.
https://www.facebook.com/Malayalivartha