രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതി ഹസ്സന്‍കുട്ടിയെ കോടതി 18 വരെ മജിസ്‌ട്രേട്ട് റിമാന്റ് ചെയ്തു കേസ് പോക്‌സോ കോടതിക്ക് മാറ്റി 18 ന് ജയില്‍ സൂപ്രണ്ട് പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്
പേട്ടയില്‍ രണ്ടു വയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതി അബ്ദുള്‍ റഹ്മാന്‍ മകന്‍ അബു എന്നും കബീര്‍ എന്നും വിളിപ്പേരുള്ള ഹസ്സന്‍കുട്ടിയെ (47) തിരുവനന്തപുരം അഡി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് 18 വരെ റിമാന്റ് ചെയ്തു. അതേ സമയം കേസ് പോക്‌സോ കോടതിക്ക് മാറ്റി. 18 ന് പൂജപ്പുര ജില്ലാ ജയില്‍ സൂപ്രണ്ട് പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കാന്‍ എസി ജെ എം എല്‍സാ കാതറിന്‍ ഉത്തരവിട്ടു.
രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ പ്രതി ഹസ്സന്‍കുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഹസ്സന്‍കുട്ടി. മോഷണക്കേസുള്‍പ്പെടെ നിരവധിക്കേസില്‍ പ്രതിയായ ഹസ്സന്‍കുട്ടി തട്ടുകടയില്‍ ജോലി ചെയ്ത് റോഡരുകിലും ബീച്ചിലുമാണ് കിടന്നുറങ്ങുന്നത്.
താന്‍ ഗുജറാത്തിലാണ് ജനിച്ചതെന്നും കുട്ടിയായിരുന്നപ്പോള്‍ ദത്തെടുത്ത് നാവായികുളത്ത് എത്തിയതാണെന്നുമാണ് പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. കുട്ടിയെ ഉപേക്ഷിച്ച തമ്പാനൂരില്‍ നിന്നും ആലുവയിലും അവിടെനിന്നും പളനിയില്‍ പോയി തലമൊട്ടയിച്ചുവെന്നും ഇയാള്‍ പറയുന്നു. കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് പിടികൂടിപ്പോഴും ധരിച്ചിരുന്നത്.
അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങള്‍ ആണ്. കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം മുഖം മൂടി റെയില്‍വേ ട്രാക്കുവഴി പോകുന്ന ഒരാളുടെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ഹസ്സന്‍കുട്ടിയെന്ന കബീറിലേക്ക് അന്വേഷണം എത്തിയത്. ഹസ്സന്റെ സിം കാര്‍ഡ് പരിശോധിച്ചപ്പോഴും സംഭവം നടന്ന ദിവസം രാത്രിയില്‍ ഇയാള്‍ ചാക്കയില്‍ എത്തിയെന്ന് വ്യക്തമായി. രണ്ടുവയസ്സുകാരിയെ കണ്ടെത്തിയെങ്കിലും ആരാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നത് കണ്ടെത്താനാകാതെ ആദ്യഘട്ടത്തില്‍ പൊലിസ് നട്ടം തിരിഞ്ഞു.
നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. ഇക്കഴിഞ്ഞ 18ാം തീയതി രാത്രി 11ന് ശേഷം ഒരാള്‍ റെയില്‍വേ ട്രാക്കിലൂടെ ആനയറ ഭാഗത്ത് തലയില്‍ മുണ്ടിട്ടു നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ട് പൊലിസിന് സംശയം തോന്നി. പിന്നീട് ആ വഴി ദൃശ്യങ്ങള്‍ പരിശോധിച്ചു. ആനയറിയിലെത്തി ആള്‍ തലയിലെ തുണി മാറ്റി. പിന്നീട് വെണ്‍പാലവട്ടത്ത് എത്തി.
ഒരു തട്ടുകടയ്ക്ക് സമീപം കിടന്നുറങ്ങി. രാവിലെ കെഎസ്ആര്‍ടിസി ബസ്സു കയറി തമ്പാനൂരിലെത്തി. തമ്പാനൂരില്‍ നിന്നും മുഖം വ്യക്തമാകുന്ന പകല്‍ ദൃശ്യങ്ങള്‍ കിട്ടി. ജയില്‍ അധികൃതകരാണ് പോക്‌സോ കേസില്‍ ജനുവരി 12ന് പുറത്തിറങ്ങിയ ഹസ്സന്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പൊലിസ് കുട്ടിയെ കാണാതാകുന്ന ദിവസത്തെ ചാക്ക എയര്‍പോര്‍ട്ട് റോഡിലെ ദൃശ്യങ്ങള്‍ വിശദമായ പരിശോധിച്ചത്.
പേട്ടയില്‍ ട്രെയിന്‍ ഇറങ്ങിയ ഹസ്സന്‍കുട്ടി നടന്നു പോകുന്നതും ഇടയ്ക്ക് ഒരു ബൈക്കിന് പിന്നില്‍ കയറി ചാക്കയിലിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇയാള്‍ കയറിയ ബൈക്കുകാരനെ കണ്ടെത്തി പൊലിസ് വിവരങ്ങള്‍ ചോദിച്ചു. ബ്രമോസില്‍ ദൃശ്യങ്ങള്‍ നിര്‍ണായകമായി. ബ്രഹ്മോസിലെ ദൃശ്യങ്ങളില്‍ ഹസ്സന്‍കുട്ടിയുണ്ട്. പക്ഷെ തൊട്ടടുത്ത ആള്‍ സൈയന്‍സ് കോളജിലെ സിസിടിവില്‍ ഇയാളില്ല. ഇതോടെ സമീപത്തെ വിജനമായ സ്ഥലത്തേക്ക് ഇയാള്‍ തിരിഞ്ഞുവെന്ന് വ്യക്തമാകുകയായിരുന്നു.
"
https://www.facebook.com/Malayalivartha