ആ യാത്ര അന്ത്യയാത്രയായി... പട്ടാമ്പി നേര്‍ച്ച കാണാനായി പോയ യുവാവ് തിരിച്ചു വന്നില്ല, രാത്രി ഭാര്യ വിളിച്ചപ്പോള്‍ ഉടനെത്താമെന്ന പറഞ്ഞെങ്കിലും അടുത്ത ദിവസം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആ യാത്ര അന്ത്യയാത്രയായി... പട്ടാമ്പി നേര്‍ച്ച കാണാനായി പോയ യുവാവ് തിരിച്ചു വന്നില്ല, രാത്രി ഭാര്യ വിളിച്ചപ്പോള്‍ ഉടനെത്താമെന്ന പറഞ്ഞെങ്കിലും അടുത്ത ദിവസം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പട്ടാമ്പി മരുതൂര്‍ പൂവക്കോട് പാറമ്പുറമ്പത്ത് പടി ശങ്കരന്റെ മകന്‍ രമേശ്(40) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ മരുതൂര്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തോടിന് മുകളിലെ പാലത്തില്‍ മൊബൈലും, സമീപം ബൈക്കും കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ മൃതദേഹം കണ്ടത്.
ഞായറാഴ്ച രാത്രി എട്ടോടെ പട്ടാമ്പി നേര്‍ച്ച കാണാനായാണ് രമേശ് പുറത്തുപോയതെന്ന് വീട്ടുകാര്‍ പറയുന്നു. രാത്രി പത്തരയ്ക്ക് ഭാര്യ വിളിച്ചപ്പോള്‍ ഉടന്‍ വരാമെന്ന് മറുപടി ലഭിച്ചതായും പറയുന്നു. പിന്നീടാണ് തോട്ടില്‍ മരിച്ച നിലയില്‍ രമേശിനെ പ്രഭാത സവാരിക്കാര്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha