വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ കൊലപ്പെടുത്തിയ മകന്‍ ജീവനൊടുക്കി....
വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ കൊലപ്പെടുത്തിയ മകന്‍ ജീവനൊടുക്കി. ധാര്‍വാഡ് ഉഡുപ്പി നഗരയിലെ ഹൊസ യെല്ലാപൂര്‍ സ്വദേശിനി ശാരദ ഭജന്ദ്രിയാണ് (60) കൊല്ലപ്പെട്ടത്.
മകന്‍ രാജേന്ദ്ര ഭജന്ദ്രിയെ (40) ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. പണത്തിനുവേണ്ടി അമ്മയെ മകന്‍ പതിവായി ബുദ്ധിമുട്ടിച്ചിരുന്നതായി സമീപവാസികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ശാരദ കഴിഞ്ഞിരുന്നത് പെന്‍ഷന്‍ തുക കൊണ്ടാണ് . ഇവരുടെ പേരില്‍ കുറച്ചു തരിശുഭൂമിയുമുണ്ടായിരുന്നു. ഈ ഭൂമി തനിക്ക് എഴുതിത്തരണമെന്നാവശ്യപ്പെട്ട് മകന്‍ ശാരദയെ മര്‍ദ്ദിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ഇരുമ്പുവടി ഉപയോഗിച്ച് തലക്കടിയേറ്റാണ് ശാരദ കൊല്ലപ്പെടുന്നത്. ധാര്‍വാഡ് പൊലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha