Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ആവേശ കൊടുങ്കാറ്റ്... ഐപിഎല്‍ ചരിത്രത്തിലെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പൊരുതിത്തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു; 41 പന്തില്‍ 102 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ഹൈദരാബാദിന്റെ കോട്ട കാത്തു; തിരിച്ചടിച്ച് കാര്‍ത്തിക് (83); പക്ഷെ ദയനീയമായി ബെംഗളൂരു

16 APRIL 2024 09:05 AM IST
മലയാളി വാര്‍ത്ത

ടാവിസ് ഹെഡിന്റെ കൂറ്റനടിക്ക് സാക്ഷ്യമായി ഐപിഎല്‍ വേദി. ഐപിഎല്‍ ചരിത്രത്തിലെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പൊരുതിത്തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി). സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) ഉയര്‍ത്തിയ 288 റണ്‍സെന്ന വിജയലക്ഷ്യത്തിന് 25 റണ്‍സ് ബാക്കിനില്‍ക്കെയാണു ആര്‍സിബിയുടെ തോല്‍വി.

ഐപിഎലിലെ ഏറ്റവും വലിയ സ്‌കോര്‍ (20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ്) എന്നതിനൊപ്പം വമ്പന്‍ വിജയവുമാണു സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. 41 പന്തില്‍ 102 റണ്‍സെടുത്ത ട്രാവിസ് ഹെഡാണു ഹൈദരാബാദിന്റെ കളിയുടെ ഗതിതിരിച്ചത്. 31 പന്തില്‍നിന്ന് 67 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനും ഹെഡിനു മികച്ച പിന്തുണ നല്‍കി. അബ്ദുല്‍ സമദ് (37), അഭിഷേക് ശര്‍മ (34), എയ്ഡന്‍ മാര്‍ക്രം (32) എന്നിവരും നല്ല പ്രകടനം പുറത്തെടുത്തു. 15 എക്‌സ്ട്രാസാണു റോയല്‍ ചലഞ്ചേഴ്‌സ് ബോളര്‍മാര്‍ എറിഞ്ഞത്. അരങ്ങേറ്റ മത്സരത്തില്‍ 4 ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്ത ലോക്കി ഫെര്‍ഗൂസന്‍ ബെംഗളൂരുവിനായി 2 വിക്കറ്റ് സ്വന്തമാക്കി.

4 ഓവറില്‍ 68 റണ്‍സ് വിട്ടുകൊടുത്ത റീസ് ടേപ്പ്ലെ ഒരു വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ആത്മവിശ്വാസത്തോടെയാണു പന്തുകളെ നേരിട്ടത്. 20 പന്തില്‍ 42 റണ്‍സെടുത്ത് വിരാട് കോലി ആക്രമണത്തിനു മൂര്‍ച്ച കൂട്ടി. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി 28 പന്തില്‍നിന്ന് 62 റണ്‍സ് അടിച്ചെടുത്തു. വിക്കറ്റുകള്‍ വീണതോടെ കൈവിട്ടു പോയെന്നു കരുതിയ മത്സരത്തെ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കാണു തിരിച്ചുപിടിച്ചത്.

35 പന്തില്‍നിന്ന് 83 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും ഔട്ടായതോടെ ബെംഗളൂരുവിന്റെ പ്രതീക്ഷകള്‍ മങ്ങി. അനുജ് റാവത്ത് (25), മഹിപാല്‍ ലോംറോര്‍ (19) എന്നിവരും രണ്ടക്കം കടന്നു. ഹൈദരാബാദിനു വേണ്ടി 4 ഓവറില്‍ 43 റണ്‍സ് വിട്ടുനല്‍കി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 3 വിക്കറ്റ് നേടി. മായങ്ക് രണ്ടും നടരാജന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഹൈദരാബാദിനോടും റോയല്‍ ചലഞ്ചേഴ്സ് പരാജയപ്പെട്ടതോടെ ആരാധകര്‍ നിരാശയിലാണ്. ഹോം ഗ്രൗണ്ടായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍, ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരെ ഒഴിവാക്കിയാണ് ആര്‍സിബി ഇറങ്ങിയത്. ഹൈദരാബാദ് ടീമില്‍ മാറ്റങ്ങളില്ലായിരുന്നു.

പ്ലേയിങ് ഇലവന്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുല്‍ സമദ്, നിതീഷ് റെഡ്ഡി, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്ട്, ടി.നടരാജന്‍.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- വിരാട് കോലി, ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്സ്, രജത് പാട്ടിധാര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), എസ്. ചൗഹാന്‍, മഹിപാല്‍ ലൊംറോര്‍, റീസ് ടേപ്പ്ലെ, വിജയ്കുമാര്‍ വൈശാഖ്, ഫെര്‍ഗൂസന്‍, ദയാല്‍.

അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബോളിങ് പ്രകടനത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ആകാശ് മഡ്‌വാളിനോടുള്ള വിശ്വാസം ഇല്ലായ്മയും ഡെത്ത് ഓവര്‍ ബോളറെന്ന നിലയില്‍ പാണ്ഡ്യയുടെ കഴിവില്ലായ്മയുമാണ് അവസാന ഓവറില്‍ കണ്ടതെന്ന് ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചു. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 20 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ഇര്‍ഫാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ തന്റെ നിലപാടു വ്യക്തമാക്കിയത്.

ആദ്യം ബാറ്റു ചെയ്ത ചെന്നൈയ്‌ക്കെതിരെ പാണ്ഡ്യ മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പക്ഷേ താരം 43 റണ്‍സാണ് 18 പന്തുകളില്‍ വഴങ്ങിയത്. മുംബൈ നിരയില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ ബോളറും പാണ്ഡ്യയാണ്. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 20ാം ഓവര്‍ കളിയില്‍ നിര്‍ണായകമായി. പാണ്ഡ്യയെറിഞ്ഞ ആറു പന്തുകളില്‍നിന്ന് ചെന്നൈ ബാറ്റര്‍മാര്‍ അടിച്ചെടുത്തത് 26 റണ്‍സായിരുന്നു.

പാണ്ഡ്യയുടെ അവസാന ഓവറില്‍ ധോണി മൂന്നു സിക്‌സറുകള്‍ പറത്തി. മറുപടി ബാറ്റിങ്ങില്‍ ആറു പന്തില്‍ പാണ്ഡ്യ നേടിയത് വെറും രണ്ട് റണ്‍സ്. തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തില്‍ രവീന്ദ്ര ജഡേജ ക്യാച്ചെടുത്താണ് പാണ്ഡ്യയെ പുറത്താക്കിയത്. വെസ്റ്റിന്‍ഡീസ് ഓള്‍ റൗണ്ടറായ റൊമാരിയോ ഷെഫേര്‍ഡ് രണ്ട് ഓവറുകള്‍ മാത്രമാണ് മുംബൈയ്ക്കു വേണ്ടി പന്തെറിഞ്ഞത്. ഹാര്‍ദിക് പാണ്ഡ്യയുടെ ബോളിങ്ങിനെതിരെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കറും രംഗത്തെത്തി. ''അടുത്ത കാലത്ത് കണ്ട ഏറ്റവും മോശം ഡെത്ത് ഓവര്‍ ബോളിങ്ങാണിത്. ശരാശരി ബോളിങ്ങും ക്യാപ്റ്റന്‍സിയും മാത്രം. ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌കോര്‍ 185ല്‍ നിര്‍ത്തണമായിരുന്നു.'' എന്നായിരുന്നു ഗാവസ്‌കറുടെ പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (1 hour ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (2 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (2 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (2 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (2 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (2 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (2 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (2 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (5 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (5 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (6 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (6 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (6 hours ago)

Malayali Vartha Recommends