Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ്, നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ...നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി...ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ്..


കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തുന്നു... കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് വരും... ഇതിനുള്ള അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകും...

കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...

19 APRIL 2024 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ അന്തരിച്ചു..

സുഹൃത്തുക്കള്‍ക്കൊപ്പം വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു...

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ലാവ്‌ലിന്‍ കേസ് അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുത്തില്ല

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്‌പോര്... കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെബി ഗണേശ് കുമാര്‍ നിര്‍ദ്ദേശം നല്‍കി; താന്‍ ബസ് ഓടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നെന്നും മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും ഡ്രൈവര്‍ യദു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു സിഎംആർഎൽ കമ്പനി 14 കോടി രൂപ ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷി പാർട്ടി നേതാവിനു നൽകിയെന്ന ആരോപണത്തിൽ സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു. കോഴ സി.പി.എം ഉന്നതന് വേണ്ടിവാങ്ങിയെന്ന കണ്ടെത്തലിലാണ് അന്വേഷണം തുടങ്ങിയത്.ഘടകകക്ഷിയിലെ  അടുത്ത കാലത്ത് മരിച്ച  ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം. ഇത് സംബന്ധിച്ചുള്ള ഇ.ഡി.യുടെ ചോദ്യങ്ങൾ ശശിധരൻ കർത്തായടക്കം സിഎംആർഎലിലെ എല്ലാവരും മുഴുവൻ ആരോപണങ്ങളും നിഷേധിച്ചു. എക്സാലോജിക്കിനു സിഎംആർഎൽ പണം കൈമാറിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് അടക്കമുള്ള നിർണായക നടപടികളിലേക്കു നീങ്ങുകയാണ്.ആദ്യം പിടി വീഴുക കർത്തക്കായിരിക്കുമെന്നാണ് ഉന്നതവ്യത്തങ്ങൾ   സൂചിപ്പിക്കുന്നത്.     മണൽ കമ്പനിയായ സിഎംആർഎലിലെ ഉദ്യോഗസ്ഥർ അന്വേഷണത്തോടു സഹകരിക്കാത്ത സാഹചര്യത്തിലാണിത്. ഇതിനു മുന്നോടിയായി അന്വേഷണ സംഘം പ്രോസിക്യൂട്ടർമാരിൽ നിന്നു നിയമോപദേശം തേടി. കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തായെ ബുധനാഴ്ച രാത്രി 11.30 വരെ ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരം ഇതിനിടയിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ശശിധരൻ കർത്തായുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും പരിശോധിച്ചു.സിഎംആർഎലിലെ ഉയർന്ന പദവി വഹിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി. സുരേഷ്കുമാർ, കാഷ്യർ കെ.എം. വാസുദേവൻ എന്നിവരെ തുടർച്ചയായ മൂന്നാം ദിവസവും അന്വേഷണ സംഘം ചോദ്യം ചെയ്തു.
  കരിമണൽ ഖനനം കേന്ദ്ര സർക്കാർ നിരോധിച്ചതിനു ശേഷവും കേരളതീരത്തു കരിമണൽ ഖനനം നടത്താൻ സിഎംആർഎലിനു കഴിഞ്ഞിരുന്നു. ഇ.ഡി ചോദ്യം ചെയ്യലിനിടയിൽ ശശിധരൻ കർത്തായോടും മറ്റ് ഉദ്യോഗസ്ഥരോടും ഇതുസംബന്ധിച്ചു ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. കാനം രാജേന്ദ്രനും പിണറായിയും തമ്മിലുള്ള ബന്ധം ഏറെ നാളായി ചർച്ചയായിരുന്നു. ആദ്യ പിണറായി സർക്കാരിന്റെ  കാലത്ത്  ഇവർ തമ്മിൽ നല്ല സൗഹ്യദം ഉണ്ടായിരുന്നില്ല. എന്നാൽ അധികം വൈകാതെ ഇരുവരും ഒന്നായി. മുഖ്യമന്ത്രിയുടെ മകൾ ആരോപണ വിധേയയായ സ്പ്രിംഗ്ളർ ഇടപാടിൽ പ്രതിയായ സെക്രട്ടറി  എം. ശിവശങ്കർ കാനത്തെ  കണ്ടാണ് നിലപാട് വ്യക്തമാക്കിയത്. ഇത് പിണറായിയുടെ നിർദ്ദേശാനുസരണമായിരുന്നു.കാനം പിണറായിയുടെ അടിമയായെങ്കിലും സി പി ഐ ക്കാർക്ക് അദ്ദേഹത്തെ തൊടാൻ ഇത്രയും കാലം ഭയമായിരുന്നു. പിണറായിയുടെ അപ്രമാദിത്തം തന്നെയായിരുന്നു കാരണം.പിണറായി കാനത്തിൻ്റെ  അഴിമതികൾ കണ്ടെത്തിയെന്നും ഇക്കാര്യം പറഞ്ഞ് കാനത്തെ പിണറായി ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും സി പി ഐ കാർക്കിടയിൽ അഭിപ്രായമുണ്ടായിരുന്നു..     സി പി ഐ  എക്കാലത്തും അഴിമതിക്കെതിരെയാണ് നീങ്ങുന്നത്. എന്നാൽ കാനം വന്നതോടെ സി പി ഐ നേതാക്കളും   അഴിമതിക്കാരായെന്ന്  സി പി ഐ സമ്മേളനങ്ങളിൽ അഭിപ്രായമുയർന്നിരുന്മുട്ടിൽ  മരം മുറിയിൽ കാനം രാജേന്ദ്രൻ ആരോപണ വിധേയനായിരുന്നു.  അന്നത്തെ വനം മന്ത്രി രാജുവിൻ്റെ ഒത്താശയോടെ മരം മുറി നടന്നു എന്നായിരുന്നു  ആരോപണം.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടികൾക്ക്  പണം കണ്ടെത്താൻ വേണ്ടിയാണ്  മുട്ടിൽ മരംമുറി സംഘടിപ്പിച്ചത്. ആഭ്യന്തര  വകുപ്പിൻ്റെ ഒത്താശയില്ലാതെ മരം കടത്താൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം.   ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ വനം മന്ത്രി അറിയാതെ മരംമുറി നടക്കില്ല. കോവിഡ് വ്യാപന കാലത്താണ്  കോടിക്കണക്കിന് രുപയുടെ തടിയുമായി ലോറി എറണാകുളത്തെത്തിയത്. മരംമുറി വിവാദമായപ്പോൾ തന്നെ അന്നത്തെ റവന്യുമന്ത്രി കെ.ചന്ദ്രശേഖരൻ കുറ്റമേറ്റു. പാർട്ടിയുടെ സമ്മർദ്ദം കാരണമാണ് പൊതുവേ അഴിമതിക്കാരനല്ലാത്ത ചന്ദ്രശേഖരൻ കുറ്റമേറ്റത്.      നിയമവകുപ്പിൻ്റെ അറിവു പോലുമില്ലാതെയാണ്  2400 മരങ്ങൾ മുറിച്ചത്.കാനം രാജേന്ദ്രൻ്റെ കൂടി അറിവോടെയാണ് മുട്ടിൽ  മരംമുറി നടന്നതെന്നത് സി പി എമ്മുകാർ പോലും സമ്മതിക്കുന്നുണ്ട്. കാലങ്ങളായി വനം വകുപ്പ് ഭരിക്കുന്നത് സി പി ഐയാണ്: എന്നാൽ രണ്ടാം പിണറായി മന്ത്രിസഭയിൽ ഒരു തർക്കവുമില്ലാതെയാണ് സി പി ഐ,  വനം വകുപ്പ് എൻ.സി.പിക്ക് വിട്ടുകൊടുത്തത്. ഇത് അഴിമതിയിൽ നിന്നും രക്ഷപ്പെടാനുള്ള നീക്കമായിരുന്നു. മുട്ടിൽ മരംമുറിയെ കാനം നേരിട്ടെത്തിയാണ് ന്യായീകരിച്ചത്.സി പി ഐ യുടെ വകുപ്പുകളായ വനം, റവന്യു വകുപ്പുകളെ ഉപയോഗിച്ചാണ് മുട്ടിൽ മരം മുറിയിൽ പിണറായി കളിച്ചത്.കർഷകർക്ക് വേണ്ടിയാണ് തങ്ങൾ മരം മുറിച്ചതെന്ന സി പി ഐ യുടെ ന്യായം ആദ്യഘട്ടത്തിൽ  തന്നെ തകർന്നു. മുട്ടിൽ മരം മുറിയിൽ പിണറായി സി പി ഐ യെ തീർത്തും അപകടത്തിലാക്കുകയായിരുന്നു.ഇത് പിണറായിയുടെ ബ്ലാക്ക് മെയിൽ തന്ത്രമായിരുന്നു. മുട്ടിൽ വന്നതോടെയാണ്  കാനം മുട്ടിലിഴയാൻ തുടങ്ങിയത്.

വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ സാജനെ സസ്പെൻറ് ചെയ്തത് പോലും പാടുപെട്ടാണ്. മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകിയത് എ കെ ശശീന്ദ്രൻ മന്ത്രിയായ  വനം വകുപ്പാണ്.   ചീഫ് സെക്രട്ടറിക്കാണ് ശുപാർശ കൈമാറിയത്. അന്വേഷണം വഴി തെറ്റിക്കാൻ സാജൻ ശ്രമിച്ചതായും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കുടുക്കാൻ സാജൻ ശ്രമിച്ചതായാണ്  റിപ്പോർട്ടിലെ കണ്ടെത്തൽ. ഏതായാലും കാനത്തിൻ്റെ അന്തസ്  നാൾക്കുനാൾ ചെന്നപ്പോൾ ഇടിഞ്ഞു വീണു . ദേശീയ നേത്യത്വം കൂടി കാനത്തിന് എതിരായതാണ് അദ്ദേഹത്തിന് വിനയായി മാറിയത്.സംസ്ഥാനത്ത്  കാനം വിഭാഗം നേതാക്കളുടെ എണ്ണവും കുറഞ്ഞു വന്നു. .  കാനത്തിന് ഒപ്പം നിന്ന നേതാക്കളിൽ പലരും കാനത്തിൽ നിന്ന് അകന്നുപോയി. ഇക്കാര്യം കാനത്തിന്റെ അറിയാമായിരുന്നെങ്കിലും  അദ്ദേഹം  നിസഹായനായിരുന്നു.. കാനം ഏതറ്റം വരെ പോകുമെന്ന്  പിണറായിക്ക് നന്നായറിയാമായിരുന്നു..

പിണറായിക്ക് മുമ്പിൽ കാനം രാജേന്ദ്രൻ സുല്ലിട്ടതാണ് യഥാർത്ഥ പ്രശ്നമെന്ന്  സി പി ഐ വിശ്വസിച്ചു. . എന്നാൽ തങ്ങൾ ഉള്ളതുകൊണ്ടു മാത്രമാണ് സി പി ഐ ജയിക്കുന്നതെന്നാണ് സി പി എമ്മിൻെറ നിലപാട്. കാനത്തിനെതിരെ   സി പി ഐ നേതാക്കൾക്കെൾ പണിയും  തുടങ്ങി. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പിണറായിയുടെ സ്ഥിരം തലവേദനയായിരുന്നു കാനം.  എന്നാൽ സർക്കാരിൻ്റെ  മധ്യകാലത്ത് കാനം പിണറായിയുടെ വിശ്വസ്തനായി മാറി. ഇത് എങ്ങനെയാണെന്ന് സി പി ഐ നേതാക്കൾക്ക് ആദ്യം  മനസിലായില്ല. കാനവുമായി ബന്ധപ്പെട്ട ചിലരുടെ അഴിമതികൾ പിണറായി കണ്ടെത്തിയതാണ് കാരണമെന്ന് ചിലർ പറഞ്ഞു.. ഇത് ശരി വയ്ക്കുന്ന സമീപനമാണ് കാനത്തിൻ്റെ ഭാഗത്ത് നിന്നും ഓരോ ദിവസവും ഉണ്ടായത് . കാനവും പിണറായിയും തമ്മിൽ മിണ്ടാത്ത ഒരു കാലമുണ്ടായിരുന്നു.എന്നാൽ പിന്നീട്  കാനവുമായി പിണറായിയും തമ്മിൽ നിരന്തരം കണ്ടു. . നിരന്തരം ചർച്ചകൾ നടത്തി.

 

ഇരുവരും  തമ്മിൽ ഇഴപിരിയാത്ത സൗഹൃദമുണ്ടായി..   കാനത്തെ കുപ്പിയിലിറക്കിയതോടെ സി പി ഐ യുടെ കഥ കഴിഞ്ഞെന്നാണ് സി പി ഐ നേതാക്കൾ വിശ്വസിച്ചു. ഇക്കാരണത്താൽ സി പി ഐ മന്ത്രിമാർ പറയുന്നത് സി പി എം അംഗീകരിച്ചില്ല.. ധനമന്ത്രി കെ.എൻ.ബാലഗോപാൽ നായർ മാടമ്പിയെ പോലെയാണ് പെരുമാറുന്നത്. സി പി ഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നില്ല. ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോയിൽ നിയമിച്ചതിൽ  മന്ത്രി  അനിൽ  മന്ത്രിസഭാ യോഗത്തിൽ അമർഷം  രേഖപ്പെടുത്തിയപ്പോൾ ചീഫ് സെക്രട്ടറിക്കൊപ്പമാണ് പിണറായി നിന്നത്. ഇത് മന്ത്രി  അനിലിന് ശാരീരിക അസ്വസ്ഥതയുണ്ടാക്കി. അദ്ദേഹം ആശുപത്രിയിലായിട്ട് പോലും പിണറായി തിരിഞ്ഞു നോക്കിയില്ല. കാനം അപ്പോഴും നിശബ്ദ സാക്ഷിയായി. ശ്രീറാം  ഒരു പ്രതീകം മാത്രമാണെന്നാണ് നേതാക്കൾ പറയുന്നത്. സി പി ഐ മന്ത്രിമാരുടെ വകുപ്പുകളിൽ ഉയർന്ന ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ മന്ത്രിമാരുമായി കൂടിയാലോചിക്കാറില്ലായിരുന്നു.. സി പി എമ്മിൻ്റെ മാടമ്പിത്തരങ്ങൾ മാത്രമാണ് വകുപ്പുകളിൽ നടക്കു ന്നത്.


കാനത്തെ വീണ്ടും സെക്രട്ടറിയായി കൊണ്ടുവന്നതും  പിണറായിരുന്നു.  എന്നാൽ ഗോദയിൽ  കാനം ഒറ്റക്കായി. ഒടുവിൽ മരണം അദ്ദേഹത്തെ കീഴ്പ്പെടുത്തി. എങ്കിലും ഇ.ഡിക്ക് മുന്നിൽ കൈയും കെട്ടി ബിനോയ് നിൽക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ അന്തരിച്ചു..  (4 minutes ago)

യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന  (23 minutes ago)

സുഹൃത്തുക്കള്‍ക്കൊപ്പം വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു...  (36 minutes ago)

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും,  (1 hour ago)

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (5 hours ago)

ലാവ്‌ലിന്‍ കേസ് അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുത്തില്ല  (5 hours ago)

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്‌പോര്... കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെബി ഗണേശ് കുമാര്‍ നിര്‍ദ്ദേശം നല്‍കി; താന്‍ ബസ് ഓടിക്കുമ്പോള്‍ സിസി  (5 hours ago)

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണം... ദല്ലാള്‍ നന്ദകുമാര്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഇപി ജയരാജന്‍  (5 hours ago)

മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം... സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു  (5 hours ago)

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ 40 ഏക്കറിലധികം ഭൂമിയില്‍ വന്‍ തീപിടിത്തം  (5 hours ago)

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മെയ് 2, 3 തീയതികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് യുഎഇ  (8 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തില്‍... പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ തൊഴിലാളികള്‍ വീണ്ടും നാളെ മുതല്‍ സമരം പ്രഖ്യാപിച്ചു  (8 hours ago)

പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു  (9 hours ago)

സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്ന് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു  (9 hours ago)

Malayali Vartha Recommends