എരുമപ്പെട്ടിയില്‍ ആള്‍മറയിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം.. രക്ഷിക്കാനിറങ്ങിയ സുഹൃത്തിന് പരുക്ക്

എരുമപ്പെട്ടിയില്‍ ആള്‍മറയിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി മധിരേഷ് കുമാര്‍ (31) ആണ് മരിച്ചത്. എരുമപ്പെട്ടി തയ്യൂര്‍ റോഡിന് സമീപം ഞായറാഴ്ച വൈകുന്നേരം 4.45നാണ് സംഭവം.
അതിഥി തൊഴിലാളികളുടെ വാടക വീടിനുസമീപത്തെ വെള്ളമുള്ള കിണറ്റിലാണ് മധിരേഷ് വീണത്. ഇയാളെ രക്ഷിക്കാനായി ഇറങ്ങിയ സുഹൃത്ത് സോം കുമാറും (22) പരിക്കേറ്റ് കിണറില്‍ കുടുങ്ങി. ഒടുവില്‍ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇരുവരേയും പുറത്തെടുത്തത്.
ഉടന്‍തന്നെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മധിരേഷ് കുമാറിനെ രക്ഷിക്കാനായില്ല. എരുമപ്പെട്ടി പോലീസ് മേല്‍നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha