Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും

25 APRIL 2024 11:04 AM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനില്‍കുമാറാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഫെബ്രുവരി 16-നാണ് വാദം കേള്‍ക്കല്‍ തുടങ്ങിയത്. കേസില്‍ 29-ന് ശിക്ഷ വിധിക്കും.

2021 ജൂണ്‍ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല നടന്നത്. പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവന്‍ സംഭവസ്ഥലത്തു വെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മണിക്കൂറുകള്‍ക്കുള്ളിലും മരിച്ചു.

മൂന്നുമാസത്തിനുശേഷം സെപ്റ്റംബര്‍ 17-നാണ് പ്രതി അയല്‍വാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുന്‍ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ 41 അംഗ അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസന്വേഷിച്ചത്.

പ്രദേശവാസികളുള്‍പ്പെടെ ഒട്ടേറെയാളുകളെ ചോദ്യം ചെയ്തും ശാസ്ത്രീയത്തെളിവുകള്‍ തേടിയുമാണ് പോലീസ് അര്‍ജുനിലേക്ക് എത്തിയത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പോലീസ് അര്‍ജുനെയും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യാനായി അര്‍ജുനെ സെപ്റ്റംബര്‍ ഒമ്പതിന് വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ അര്‍ജുന്‍ കൈയില്‍ കരുതിയിരുന്ന എലിവിഷം കഴിക്കുകയും ചികിത്സയിലാവുകയും ചെയ്തിരുന്നു.

കേസില്‍ പ്രതിയെ കണ്ടെത്താനായി അന്വേഷണസംഘം അഞ്ചുലക്ഷം ഫോണ്‍കോളുകള്‍ പരിശോധിക്കുകയും മൂവായിരത്തോളം കുറ്റവാളികളെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. കേസില്‍ അന്വേഷണോദ്യോഗസ്ഥനുള്‍പ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്.

179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഡിസംബര്‍ 20-നാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (1 hour ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (1 hour ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (2 hours ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (2 hours ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (2 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (6 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (6 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (6 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (6 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (7 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (7 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (7 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (7 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (7 hours ago)

Malayali Vartha Recommends