കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം
കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം നടന്നത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ഇത് മൂലം പ്രതിസന്ധിയിലായി. ചോളത്തിന്റെ തണ്ടുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.
അതേസമയം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്.
പോളിങ് സാമഗ്രികള്‍ വാങ്ങുന്നതിനായി ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെയാണ് അപകടം. ബൈക്കില്‍ പോകുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയില്‍ ആയിരുന്നു അപകടം. ലാന്‍ഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ് ബാലു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha