Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

ഗാസയിലെ വെടിനിര്‍ത്തലിനായി നടന്ന സമാധാന ചര്‍ച്ച പരാജയം: ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച് ഇസ്രായേല്‍; കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല...

06 MAY 2024 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍, ഗാസയിലെ വെടിനിര്‍ത്തലിനായി നടന്ന സമാധാന ചര്‍ച്ച പരാജയം. ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച ഇസ്രായേല്‍ കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. കൈറോയിലേക്ക് സംഘത്തെ അയക്കാന്‍ വിസമ്മതിച്ച ഇസ്രായേല്‍ ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്നും മുന്നറിയിപ്പ് നല്‍കി. തുടര്‍ ചര്‍ച്ചകള്‍ക്ക് ഇനി ഖത്തര്‍ വേദിയായേക്കും.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നടത്തിയ ശക്തമായ സമ്മര്‍ദങ്ങള്‍ക്കൊടുവിലും ഗസ്സയില്‍ വെടിനിര്‍ത്തലിന് വിസമ്മതിക്കുകയാണ് ഇസ്രായേല്‍. ബന്ദിമോചനം മുന്‍നിര്‍ത്തി താല്‍ക്കാലിക വെടിനിര്‍ത്തലിന് സന്നദ്ധമാണെങ്കിലും ഹമാസിന്റെ ഉപാധികള്‍ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുക, സൈന്യം ഗസ്സ വിടുക, വടക്കന്‍ ഗസ്സയിലേക്ക് ആളുകള്‍ക്ക് മടങ്ങാന്‍ അവസരം ഒരുക്കുക എന്നീ ഹമാസ് ഉപാധികള്‍ അംഗീകരിക്കില്ലെന്ന് നെതന്യാഹു അറിയിച്ചു.

ഇന്നലെ ചേര്‍ന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗത്തില്‍ ഗാന്റ്‌സ് ഉള്‍പ്പെടെ ഏതാനും മന്ത്രിമാര്‍ വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി വാദിച്ചെങ്കിലും വിജയിച്ചില്ല. കീഴടങ്ങലിന് സമാനമായ ഉപാധികള്‍ ശരിയല്ലെന്നും ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. കൈറോയില്‍ നിന്ന് ഹമാസ് സംഘം രാത്രിയോടെ ദോഹക്ക് മടങ്ങി. സി.ഐ.എ മേധാവി വില്യം ബേണ്‍സ് തുടര്‍ ചര്‍ച്ചക്കായി ദോഹയിലെത്തി. പ്രതീക്ഷ കൈവിടാന്‍ സമയമായില്ലെന്നും ഇരുപക്ഷവുമായും ചര്‍ച്ച തുടരുമെന്നും മധ്യസ്ഥരാജ്യങ്ങളായ ഖത്തറും ഈജിപ്തും പ്രതികരിച്ചു.

 

 

അതിനിടെ ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് അടച്ചുപൂട്ടാന്‍ ഖത്തര്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ മധ്യസ്ഥരാകുന്നതു തുടരണമോ വേണ്ടയോ എന്ന ആലോചനകളുടെ ഭാഗമായാണിത്. മധ്യസ്ഥ ഇടപെടലുകള്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്ന പരാതി ഖത്തറിനുണ്ട്. നിലവില്‍ കയ്‌റോയില്‍ നടക്കുന്ന ചര്‍ച്ച പരാചയപ്പെട്ടതിനാല്‍ ഖത്തര്‍ മധ്യസ്ഥതയില്‍നിന്നു പിന്മാറിയേക്കുമെന്നാണു സൂചന.

 

 

വെടിനിര്‍ത്തലിന് ഹമാസ് ഇസ്രയേല്‍ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങുന്നില്ലെങ്കില്‍, അവരെ ഖത്തറില്‍ നിന്ന് പുറത്താക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടുവെന്നു വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2012 മുതല്‍ ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ അടക്കം നേതാക്കള്‍ ദോഹയിലാണു താമസം. ഇസ്രയേലിന്റെ റഫ ആക്രമണം ഏതുവിധേനെയും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ സംഘം കയ്‌റോയില്‍ എത്തിയത്. ചര്‍ച്ച നിരീക്ഷിക്കാനായി സിഐഎയുടെ മേധാവി വില്യം ബേണ്‍സും കയ്‌റോയിലെത്തിയിരുന്നു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 3 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

അതേസമയം, ഇസ്രായേലില്‍ അല്‍ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകള്‍ക്ക് പ്രവര്‍ത്തനാനുമതി വിലക്കിയ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെ ലോകവേദികള്‍ നടപടിയെ അപലപിച്ചു. സംപ്രേക്ഷണ വിലക്കിനു പുറമെ ഓഫീസ് പൂട്ടി റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കാനും ഫോണും കമ്പ്യൂട്ടറുകളും ഉള്‍പ്പെടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനുമാണ് നീക്കം. ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും പുറത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അല്‍ ജസീറയാണ്.

 

 

അതിനിടെ അഭയാര്‍ഥികള്‍ തിങ്ങിത്താമസിക്കുന്ന റഫ ഉള്‍പ്പെടെ ഗസ്സയില്‍ ആക്രമണം രൂക്ഷമായി. നുസൈറാത്, മഗാസി അഭയാര്‍ഥി ക്യാമ്പുകളെയും സേന ലക്ഷ്യമിട്ടു. 24 മണിക്കൂറിനിടെ 26 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയില്‍ മരിച്ചവരുടെ എണ്ണം 34,683 ആയി. കരീം ഷാലോം ക്രോസിങ്ങില്‍ തമ്പടിച്ച ഇസ്രായേല്‍ സൈനിക വ്യൂഹത്തിനു നേരെ അല്‍ഖസ്സാം ബ്രിഗേഡ്‌സ് നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 11 സൈനികര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍, യൂറോപ്യന്‍ വാഴ്‌സിറ്റികളില്‍ യുദ്ധവിരുദ്ധ പ്രതിഷേധം തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (22 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (28 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (37 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (3 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (3 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends