കൊടുംക്രൂരത ചെയ്തത് മൂന്നു പവന്റെ മാലയ്ക്കു വേണ്ടി.... കഴുത്തില്‍ പാടുകളും കണ്ണില്‍ രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ ഡോക്ടര്‍...മക്കളെ ചോദ്യം ചെയ്തതോടെ സത്യം പുറത്തായി....
കൊടുംക്രൂരത ചെയ്തത് മൂന്നു പവന്റെ മാലയ്ക്കു വേണ്ടി.... ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യയെ (67) വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടതുമായി ബന്ധപ്പെട്ട് ഇളയ മകന് ജിജോയെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നു പവന്റെ മാലയ്ക്കു വേണ്ടി മകന് അമ്മയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് പറഞ്ഞു. കൗസല്യയെ ഞായറാഴ്ച രാത്രി ഏഴരയോടെയാണു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു മക്കളായ സിജോയും ജിജോയും നാട്ടുകാരെ അറിയിച്ചത്.
ഹൃദയാഘാതമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. കൗസല്യയുടെ വീട്ടില്‍ എത്തിയ പഞ്ചായത്ത് അംഗം രഹ്ന സോബിന്‍ മരണം സ്ഥിരീകരിക്കാനായി കല്ലൂര്‍ക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. പരിശോധിച്ച ഡോക്ടറാണ് കൗസല്യയുടേതു സ്വാഭാവിക മരണം അല്ലെന്നു പൊലീസിനെ അറിയിച്ചു. കഴുത്തില്‍ പാടുകളും കണ്ണില്‍ രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയത്തിനിടയാക്കി. കൗസല്യ ധരിച്ചിരുന്ന സ്വര്‍ണ മാല കണാതായതും സംശയം ബലപ്പെടുത്തി. ഇന്നലെ രാവിലെ മക്കളായ സിജോയെയും ജിജോയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ ജിജോ കുറ്റം സമ്മതിക്കുകയും ചെയ്തു.
അമ്മയുടെ 3 പവന്റെ മല കവരാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് ജിജോ പൊലീസിനോടു പറഞ്ഞു. ഷാള്‍ ഉപയോഗിച്ചു കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൗസല്യയെ കൊലപ്പെടുത്തിയ ശേഷം മാല കവരുകയായിരുന്നു. പിന്നീടു ഷാള്‍ പുഴയില്‍ ഉപേക്ഷിക്കുകയും ചെയ്തു. മാല വീട്ടില്‍ തന്നെ ഒളിപ്പിക്കുകയും ചെയ്തു. തെളിവെടുപ്പിനിടെ മാലയും കൊലപ്പെടുത്താനായി ഉപയോഗിച്ച ഷാളും പൊലീസ് കണ്ടെടുത്തു.
കൗസല്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ഇന്നലെ എറണാകുളം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം വൈകിയതോടെ തിരികെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു മോര്‍ച്ചറിയിലാണ്. ഇന്നു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും. യുകെയിലുള്ള മകള്‍ നാട്ടില്‍ എത്തിയതിനു ശേഷമാകും സംസ്കാരം നടത്തുക.
" f
https://www.facebook.com/Malayalivartha