Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ഇത് അതുക്കും മേലെ... കേരളത്തില്‍ ബിജെപി 5 സീറ്റില്‍ വിജയിക്കുമെന്ന് ആവര്‍ത്തിച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍; എങ്ങനെ നേടുമെന്ന് ചോദിച്ചാല്‍ കാത്തിരുന്ന് കാണാമെന്ന്; അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ച് കെ സുരേന്ദ്രനും

08 MAY 2024 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം ഏറെ നിര്‍ണായകമാണ്. ഇത്തവണ വലിയ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ബിജെപി 5 സീറ്റില്‍ വിജയിക്കുമെന്ന് ആവര്‍ത്തിച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍. 20 ശതമാനത്തിനു മുകളില്‍ വോട്ടു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ 20 സീറ്റ് എന്ന കണക്ക് തെറ്റുമെന്നും അവരുടെ പല പ്രമുഖരും കാലിടറി വീഴുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ശശി തരൂര്‍ തോല്‍ക്കും. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ്.

നേതൃയോഗത്തിനു ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. തൃശൂരിലും തിരുവനന്തപുരത്തും വിജയിക്കുമെന്നാണ് യോഗം വിലയിരുത്തിയത്. രാജീവ് ചന്ദ്രശേഖര്‍ 12,000 വോട്ടിന് ജയിക്കുമെന്നാണ് ബൂത്ത് തലം മുതലുള്ള കണക്ക് നിരത്തിയുള്ള അവകാശവാദം. 3.60 ലക്ഷം വോട്ട് പിടിക്കും. നേമത്ത് ഇരുപതിനായിരത്തിനു മുകളിലും വട്ടിയൂര്‍ക്കാവില്‍ പതിനയ്യായിരത്തിനു മുകളിലുമാണ് ലീഡ് പ്രതീക്ഷ. കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലും ലീഡ് ചെയ്യും. രണ്ടാമത് തരൂര്‍ എത്തും.

തൃശൂരില്‍ 4 ലക്ഷം വോട്ടു സുരേഷ്‌ഗോപി പിടിക്കും. തൃശൂര്‍, മണലൂര്‍, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും നാട്ടികയിലും പുതുക്കാടും രണ്ടാം സ്ഥാനത്തുമെത്തും. ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു. വി.മുരളീധരന്‍ 3 ലക്ഷം വോട്ട് നേടും. വര്‍ക്കലയിലും ആറ്റിങ്ങലിലും ചിറയിന്‍കീഴിലും ഒന്നാമതെത്തും. 50,000 വോട്ട് അധികം കിട്ടാനുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. പത്തനംതിട്ടയില്‍ കഴിഞ്ഞ തവണ കെ. സുരേന്ദ്രന്‍ നേടിയ 2.97 ലക്ഷം വോട്ട് അനില്‍ ആന്റണി മറികടക്കുമെന്നും ആലപ്പുഴയിലും മുന്നേറ്റമുണ്ടാകുമെന്നും വിലയിരുത്തി.

മുരളീധര വിരുദ്ധ ചേരിയിലെ പ്രമുഖരായ പി.കെ.കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്നും നേരത്തേ ബുദ്ധിമുട്ട് അറിയിച്ച ശേഷമാണ് വരാതിരുന്നതെന്നും ജാവഡേക്കര്‍ പറഞ്ഞു. ശോഭ സുരേന്ദ്രനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ സംസ്ഥാനനേതൃത്വം വേണ്ട രീതിയില്‍ പ്രതിരോധിച്ചില്ലെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. ഇ.പി.ജയരാജനുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് കൂടുതല്‍ പ്രതികരിക്കാനും ജാവഡേക്കര്‍ തയാറായില്ല.

ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ പല പ്രമുഖരുടെയും കാലിടറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ചരിത്രത്തിലാദ്യമായി ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും വോട്ട് ശതമാനം ഗണ്യമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇത്തവണ മികച്ച വിജയ പ്രതീക്ഷയുണ്ടെന്നും ബൂത്ത്തലം മുതല്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ വെച്ച സീറ്റുകളില്‍ വിജയിക്കാമെന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂര്‍ ഇത്തവണ തോറ്റ് തുന്നംപാടുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറാണ് തിരുവനന്തപുരത്ത് ജയിക്കാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

അതേസമയം, കോര്‍കമ്മിറ്റി യോഗം കൃഷ്ണദാസ് പക്ഷം ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്തകള്‍ സുരേന്ദ്രന്‍ തള്ളിക്കളഞ്ഞു. അങ്ങനെ ആരും യോഗം ബഹിഷ്‌കരിച്ചിട്ടില്ല. ബഹിഷ്‌കരിച്ചുവെന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടൊയെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് ചോദിച്ചു. വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ ഏത് യോഗത്തിലും കുറെപ്പേര്‍ പലകാരണങ്ങളാല്‍ വരാതിരിക്കാമെന്ന് വിശദീകരിച്ചു. ഇവിടെ വരാതിരുന്നവര്‍ അധ്യക്ഷനില്‍നിന്ന് അനുമതി നേടിയിരുന്നതായും ജാവ്ദേക്കര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (1 hour ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (1 hour ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (1 hour ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (2 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (2 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (2 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (3 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (3 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (8 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (10 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (10 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (10 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (10 hours ago)

Malayali Vartha Recommends