Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

പിണറായി എന്തിന് ഇടയ്ക്കിടെ ദുബായില്‍ പോകുന്നു എന്നതാണ് പ്രധാന ചോദ്യം;ആ മണലാരണ്യത്തില്‍ ഒളിപ്പിച്ചിരിയ്ക്കുന്നത് സ്വര്‍ണഖനിയോ,മുഖ്യന്റെ വിദേശ യാത്രയ്ക്ക് തീര്‍ച്ചയായും ഒന്നോ അതിലേറെയോ ദല്ലാളുകള്‍ ഉണ്ടാവാം,വി മുരളീധരനുമായ് സഖാവിന് എന്താണ് കച്ചവടം,പിണറായി വിജയന്റെ വായടപ്പിക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തി പ്രധാന ശത്രു

08 MAY 2024 08:45 PM IST
മലയാളി വാര്‍ത്ത

More Stories...

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

മുഖ്യമന്ത്രി ഈ പ്രതിസന്ധിഘട്ടത്തില്‍ എന്തിന് വിദേശത്ത് പോയി എന്നതല്ല വിവാദമാക്കേണ്ടത്. എന്തിന് ഇടയ്ക്കിടെ ദുബായില്‍ പോകുന്നു എന്നതാണ് പ്രധാന ചോദ്യം. ആ ചോദ്യം ഉന്നയിച്ച് കൊണ്ടിരിക്കുക. വിദേശത്ത് പോയതില്‍ വിവാദം കത്തുമെന്ന് പിണരായിക്ക് അറിയാം. പക്ഷെ ദുബായില്‍ പോയത് ചര്‍ച്ചയാകരുത്. ആ ചര്‍ച്ച വഴിതിരിച്ച് വിടാനാണ് കൂടെ ഇന്തോനേഷ്യയും സിങ്കപ്പൂരും. പക്ഷെ ലക്ഷ്യം ദുബായ് തന്നെ. വിദേശത്ത് എവിടെ കറങ്ങാന്‍ പോയാലും കറങ്ങിത്തിരിഞ്ഞ് പിണറായി ദുബായില്‍ എത്തും. തൊഴിലാളി പാര്‍ട്ടി നേതാവിന് ദുബായുമായ് എന്താണ് ഇത്ര ആത്മബന്ധം. ദുരൂഹതകള്‍ ഏറുന്നു ഒപ്പം നിഗൂഡതകളും. മുഖ്യന്റെ ദുബായ് പോക്കിന് ദല്ലാളന്മാര്‍ പറന്നിറങ്ങിയിട്ടുണ്ട്. വി മുരളീധരനുമായ് പിണറായിക്ക് എന്താണ് കച്ചവടം.

അല്‍പ്പം സൈ്വര്യം കിട്ടുമല്ലോ എന്ന് വിചാരിച്ചാണ് മുഖ്യമന്ത്രി പുലര്‍കാലത്തു എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയം നോക്കി കുടുംബത്തോടൊപ്പം പൊടുന്നനെ രാജ്യം വിട്ടത് , ആര്‍ക്കെങ്കിലും ഇപ്പോള്‍ നിഷ്‌ക്കളങ്കമെന്ന് ചിന്തിക്കാനാകുമോ? യാത്രയെക്കുറിച്ചു ആരും ഒറ്റിയില്ലല്ലോ എന്ന് മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ ആശ്വസിക്കാനാകുമായിരിക്കാം. പക്ഷെ അതിന് കൊടുക്കേണ്ടിവരുന്ന വില ചെറുതല്ല.? മുഖ്യമന്ത്രിയെയും കുംടുബത്തെയും ചൂഴ്ന്ന് നില്‍ക്കുന്ന ഭീകര അഴിമതി ആരോപണങ്ങളുടെ കളങ്കം ആരൊക്കെ പേറേണ്ടിവരുമെന്നത് ഇപ്പോള്‍ പ്രവചനാതീതമാണെന്ന് വെട്ടിത്തുറന്ന് പറഞ്ഞ് ശക്തിധരന്‍. എന്താണ് ഇത്ര ധൃതിപിടിച്ചു തെരഞ്ഞെടുപ്പിന്റെ സുപ്രധാന അഞ്ച് ഘട്ടങ്ങള്‍ ഇനിയും മുഴുമിപ്പിക്കാനിരിക്കെ മുഖ്യമന്ത്രി രാജ്യം വിടാന്‍ പ്രധാനമന്ത്രിയെ സമീപിച്ചു അനുമതി തേടുകയും പൊടുന്നനെ അതിന് വഴിതുറക്കപ്പെടുകയും ചെയ്തതില്‍ ഒരു ദുരൂഹതയും ഇല്ലെന്ന് വിശ്വസിക്കാനാകുമോ? ഇന്ത്യയില്‍ ഏതെങ്കിലും മുഖ്യമന്ത്രി സമാനമായ സാഹചര്യത്തില്‍ വിദേശത്തേക്ക് പാഞ്ഞിട്ടുണ്ടോ? തീര്‍ച്ചയായും ഈ ഡീലിന് ഒന്നോ അതിലേറെയോ ദല്ലാളുകള്‍ ഉണ്ടാവാം. വിദേശത്ത് പോയത് ഇ കെ നായനാരോ വി എസ് അച്യുതാന്ദനോ അല്ലല്ലോ.

ദുരൂഹതകള്‍ ,നിഗൂഢതകള്‍ ചൂഴ്ന്ന് നില്‍ക്കുന്നതാണ് ഈ യാത്ര. സാധാരണ ബുദ്ധിക്കു ന്യായീകരിക്കാനാവുന്നതല്ല ഈ നടപടി. പാര്‍ട്ടി അടിമകള്‍ എന്തും വിഴുങ്ങും. അതവര്‍ ശീലിച്ചുപോയതാണ് അത് .. 'അമ്മ തൊട്ടിലില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ അമ്മയെ വെട്ടിച്ചു അന്യ സംസ്ഥാനത്തേക്ക് കടത്തിയ ദുഷ്ടന്മാരുടെ പാര്‍ട്ടിയാണത്. ലഹരിക്കടിമപെട്ടവര്‍ ചെയ്യാറുള്ളതുപോലെ ഒരു കെ എസ് ആര്‍ ടി സി ഡ്രൈവറോട് കാട്ടിയ ക്രൂരതയും തലസ്ഥാനം നിസ്സഹായതയോടെ കണ്ടതാണ്. അവര്‍ എന്ത് കടും കയ്യും ന്യായീകരിക്കും.അത്രയ്ക്ക് ഭയമാണ് ജനങ്ങള്‍ക്ക്.! സഖ്യകക്ഷിയുടെ തിരോധാനം ആയതുകൊണ്ട് പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് ധര്‍മ്മസങ്കടത്തിക്കാകുമെങ്കിലും ബിജെപി ഇത് മുതലെടുത്തുകൂടായ്കയില്ല. ഇ പി ജയരാജന്‍ ആണ് കേരളത്തില്‍ അത് സ്വതസിദ്ധശൈലിയില്‍ കുളമാക്കിയത്. വായില്‍ തോന്നിയതൊക്കെ അദ്ദേഹം വിളിച്ചു പറഞ്ഞു. എല്ലാം മറുകുറ്റി പായിക്കുന്ന പ്രയോഗങ്ങള്‍.

മുഖ്യമന്ത്രി കെ കരുണാകരനായിരിക്കെ കുവൈത്തികള്‍ കേരളത്തില്‍ എത്തിയ അവസരത്തില്‍ ഉയര്‍ത്തിവിട്ട വിവാദത്തെ അനുസ്മരിക്കുന്ന വിധമാണ് വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ മുഖ്യമന്ത്രി മുന്‍കൂട്ടി അനുമതി വാങ്ങിവെച്ചിരുന്നപോലെ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വകുപ്പ് മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒരു ബുദ്ധിമുട്ടുമില്ലാതെ ഇന്തോനേഷ്യയില്‍ എത്തിച്ചത് ആരും മറന്നിരിക്കില്ല. . അവിടെ ലാന്‍ഡ് ചെയ്ത വിവരം റഡാറില്‍ അറിഞ്ഞപാടെ സഹമന്ത്രി മുരളീധരന്റെ മുഖത്ത് കൃത്രിക രൗദ്രഭാവം! എന്തിനാ മുരളി ഈ പ്രഹസനം.? ഒറ്റികൊടുക്കാത്തതിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു കഴിഞ്ഞതല്ലേ? അതിനപ്പുറം എന്തിനാ ഈ ഷോ? യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന് ഇതില്‍ എന്താ മന്ദത ? പണ്ട് മുഖ്യമന്ത്രി കെ കരുണാകരന്‍ നിയമസഭയില്‍ നിന്ന് പൊടുന്നനെ മുംബൈക്ക് പറന്ന് കേരളത്തെ പരിഭ്രാന്തിയിലാക്കിയത് പോലെയാണോ ഇതും? കഴമ്പുള്ള എന്തെങ്കിലുമൊന്ന് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന്റെ നാവില്‍ നിന്ന് വീണോ?. എന്താണ് പ്രതിപക്ഷം പറയുന്നത് . ആരെയാണ് ഉന്നം വെക്കുന്നത്? ഒന്ന് ശ്രദ്ധിച്ചുനോക്കൂ .പറയേണ്ടവര്‍ പറഞ്ഞിട്ടില്ല. കമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. മിണ്ടില്ല. കോണ്‍ഗ്രസ്സ് പോലും എത്ര മൃദുവായാണ് സംസാരിച്ചത്.

സത്യം പുറത്തുകൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിച്ചമച്ചു മുഖ്യമന്ത്രിയെ കുരിശ്ശില്‍ തറയ്ക്കാനല്ല. മുഖ്യമന്ത്രിയെയും കുടുംബത്തെയും ചൂഴ്ന്നു നില്‍ക്കുന്ന അഴിമതി ആരോപണങ്ങളിന്മേലുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കേ മാധ്യമങ്ങള്‍ക്ക് അത് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വലിയ ഉത്തരവാദിത്യമുണ്ട്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയക്ക്.. ഭൂമണ്ഡലമാകെ മലയാളികള്‍ ഉണ്ട്. അവര്‍ക്കു തമ്മില്‍ പരസ്പ്പര ബന്ധമുണ്ട്. സത്യസംന്ധമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ അത് സോഷ്യല്‍ മീഡിയയില്‍ കൈമാറിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നേക്കാം. പക്ഷെ ക്രിയാത്മകമായി മാത്രം അവ സ്വീകരിക്കണമെന്നര്‍ത്ഥം. മുഖ്യമന്ത്രി കൂടെക്കൂടെ എന്തിനാ ദുബായില്‍ പോകുന്നത്. അവിടെ വല്ലതും കൊണ്ട് വെച്ചിട്ടുണ്ടോ? ഗള്‍ഫ് നാടുകളില്‍ വ്യവസായങ്ങള്‍ നടത്തുന്ന മലയാളി രാഷ്ട്രീയ നേതാക്കളുടെ ഗ്രാഫ് തയ്യാറാക്കിയാല്‍ കേരളരാഷ്ട്രീയത്തില്‍ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളെ കൃത്യമായി പ്രവചിക്കാനാകും. രഹസ്യനീക്കങ്ങളുടെ കലവറയാണിവിടം .. സ്വര്‍ണ്ണമായാലും കള്ളപ്പണമായാലും അതിന്റെ നീക്കത്തിനുമേല്‍ ഒരു കണ്ണുണ്ടാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (3 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (3 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (3 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (4 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (4 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (4 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (4 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (5 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (5 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (10 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (11 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (12 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (12 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (12 hours ago)

Malayali Vartha Recommends