Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

മെമ്മറി കാര്‍ഡ് സച്ചിന്‍ ദേവും കൂട്ടരും മുക്കിയെന്ന് പിണറായി പോലീസ് തന്നെ പറയുന്നു;കേസെടുക്കാന്‍ ഉത്തരവിട്ട കോടതിയോട് കട്ടക്കലിപ്പില്‍ ആര്യ രാജേന്ദ്രന്‍,ഡി വൈ എഫ് ഐക്കാര്‍ യദുവിനെ എടുത്തുടുത്ത് രക്ഷിക്കുമോ ആവോ,മേയര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ ഇട്ടതോടെ കിളി പോയി കുട്ടി സഖാക്കള്‍,എംവി ഗോവിന്ദന്‍ എല്ലാത്തിനേയും നൈസാ കൈയ്യൊഴിഞ്ഞു

08 MAY 2024 08:59 PM IST
മലയാളി വാര്‍ത്ത

More Stories...

പെരുമ്പാവൂര്‍ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും

എന്റെ ഡാഡി ഇത് അറിഞ്ഞാലുണ്ടല്ലോ...അടുത്തകാലത്ത് ഇറങ്ങിയ സിനിമയിലെ കോമഡി ഡയലോഗാണ്. ഏറ്റവും സീരിയസ് ആയിട്ട് വലിയ ഒരടി ഇപ്പോള്‍ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ച് നില്‍ക്കുന്ന സമയത്താണ് വില്ലന്‍ ഇങ്ങനൊരു ഡയലോഗ് പറയുന്നത്. ഇതിനോട് ഏറെ യോജിക്കുന്നതാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ പഞ്ച് ഡയലോഗ്. മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ പോലീസ് എഫ്‌ഐആര്‍ ഇട്ടതോടെ കട്ടക്കലിപ്പിലാണ് ഇരുവരും. കലിയിളകി മേയര്‍ കേരളം ഇപ്പോള്‍ കത്തിക്കുമെന്ന് ഭയന്നിരിക്കുമ്പോള്‍....എന്റെ മുഖ്യനിത് അറിഞ്ഞാലുണ്ടല്ലോ എന്ന ഡയലോഗ് അടിച്ചാല്‍ എങ്ങനിരിക്കും. ചിരിക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ല. എഫ്‌ഐആര്‍ ഇട്ട പോലീസിന്റെ നെഞ്ചത്തോട്ട് കയറുകയാണ് മേയറും എംഎല്‍എയും. മെമ്മറി കാര്‍ഡ് എവിടെ പോയി എന്നല്ലെ കേരളം തിരഞ്ഞുകൊണ്ടിരുന്നത് അത് സച്ചിന്‍ ദേവും കൂട്ടരും മുക്കിയെന്ന് പിണറായി പോലീസ് തന്നെ എഫ്‌ഐആര്‍ ഇട്ടത്.

മേയറുടേയും ഭര്‍ത്താവിന്റെയും കാര്യമെടുത്താല്‍ ഫുള്‍ കോമഡിയാണ്. വീണ്ടും സിനിമ ഡയലോഗ് ഓര്‍മ്മ വരുന്നു. യോദ്ധയില്‍ ജഗതി പറയുന്നപോലെ ആണുങ്ങളില്ലാത്ത നേരം നോക്കി വീട്ടില്‍ കേറി വന്ന് ഒരുമാതിരി പോക്രിത്തരം കാണിക്കരുത്. അതെ മുഖ്യനില്ലാത്ത നേരം നോക്കി കോടതി പറഞ്ഞെന്നും പറഞ്ഞ് ഒരുമാതിരി പരിപാടി കാണിക്കരുത് പോലീസെ. പിണണായി മാമനും കമല അമ്മായിയും വീണ മോളെ മുക്കാന്‍ വിദേശത്ത് പോയേക്കുവാ പറഞ്ഞേക്കാം. എന്നാലും പിണറായി പോലീസിന് എങ്ങനെ ധൈര്യം വന്നു മേയര്‍ക്കും സച്ചിനുമെതിരെ എഫ്‌ഐആര്‍ ഇടാന്‍. സഖാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ ഇടാന്‍ മാത്രം വളര്‍ന്നോ പോലീസ്. എന്നാല്‍ അതൊന്ന് കാണമല്ലോ എഫ്‌ഐആര്‍ ഇട്ട ഒരുത്തനും പെന്‍ഷന്‍ വാങ്ങില്ലെന്നാണ് മേയറേച്ചീടെ വെല്ലുവിളി.

ആര്യയോട് പറയാനുള്ളത് ധാര്‍ഷ്ട്യം ആകാം പക്ഷെ ഒന്നും അതിര് കടന്ന് പോകരുത്. യദു കൊടുത്ത പരാതിയില്‍ മേയറെ പേടിച്ച് പോലീസ് നടപടി എടുത്തതേയില്ല. എന്നാല്‍ കോടതിയില്‍ ചെന്നപ്പോള്‍ പോലീസിനെ നിര്‍ത്തിപ്പൊരിച്ചു. എന്തുകൊണ്ട് കേസെടുത്തില്ല ഉടന്‍ കേസെടുക്കണമെന്ന് കോടതിയുടെ ഉത്തരവ്. അങ്ങനെ കോടതിയെ പേടിച്ച് കേസെടുത്തു. മേയര്‍ക്കും സച്ചിനുമെതിരെ ഒന്നാന്തരം എഫ്‌ഐആറും ഇട്ടു. മേയര്‍ അടക്കം അഞ്ച് പേര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടിയേക്കും. കോടതിയില്‍ യദുവിന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെയാണ് എഫ്‌ഐആറിലുമുള്ളത്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്‌ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്‌ഐആറിലുണ്ട്. തിങ്കളാഴ്ച യദുവിന്റെ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അനധികൃതമായി തടങ്കലില്‍വെച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പ്രതികള്‍ നശിപ്പിച്ചുവെന്നും എഫ്‌ഐആറില്‍ ഉണ്ട്.

പിണറായി പോലീസിട്ട ഈ എഫ്‌ഐആര്‍ കണ്ട് ഏത് സഖാക്കളാണ് ഞെട്ടാത്തത്. മെമ്മറി കാര്‍ഡ് മേയറും ഭര്‍ത്താവും അടിച്ചുമാറ്റിയെന്ന്. പാര്‍ട്ടി പോലീസ് ഇങ്ങനൊക്കെ ചെയ്യാന്‍ പാടുണ്ടോ. മുഖ്യനൊന്ന് വിദേശത്ത് പോയപ്പോഴേക്ക് ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ് പോയി. എനിക്ക് പാവം പോലീസുകാരുടെ ഗതികേട് ഓര്‍ത്തിട്ടാ വിഷമം. കോടതി കുത്തിന് പിടിച്ചപ്പോള്‍ കേസെടുക്കാതിരിക്കാനും നിവര്‍ത്തിയില്ല കേസെടുത്താല്‍ സഖാക്കള്‍ ബോംബിട്ട് പൊട്ടിക്കുകയും ചെയ്യും. എന്തായാലും മേയര്‍ക്കും എംഎല്‍എ.യ്ക്കും എതിരായ കേസില്‍ കരുതലോടെ നീങ്ങാന്‍ പൊലീസ്. ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കും. സ്വകാര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ പരാതിയിലെ വകുപ്പുകള്‍ നിലനില്‍ക്കുമോയെന്ന് അന്വേഷിച്ച ശേഷം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇപ്പോള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മേയര്‍, എംഎ!ല്‍എ. എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇത് പൊലീസ് താമസിയാതെ മാറ്റും.

കോടതിയിലെത്തിയ സ്വകാര്യ ഹര്‍ജിയില്‍ പറയുന്ന ആരോപണങ്ങള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് വിശദീകരിക്കുന്നു. സാക്ഷിമൊഴികളടക്കം രേഖപ്പെടുത്തിയ ശേഷം പല വകുപ്പുകളും ഒഴിവാക്കും. പരിശോധനയ്ക്കു ശേഷം തെളിവില്ലാത്ത വകുപ്പുകള്‍ മാറ്റിയതിന് കാരണവും കോടതിയെ അറിയി്ക്കാം. അതിനിടെ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താന്‍ നടപടി തുടങ്ങി. അഭിഭാഷകനായ ബൈജു നോയല്‍, കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദു എന്നിവര്‍ വാദികളായി രണ്ടു കേസുകളാണ് കോടതിനിര്‍ദ്ദേശപ്രകാരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ബൈജുവിനോട് ചൊവ്വാഴ്ച മൊഴിയെടുക്കാന്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും എത്തിയില്ല. വരുംദിവസങ്ങളില്‍ മൊഴിയെടുക്കും. സംഭവം നടന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷിമൊഴികളും രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഡ്രൈവര്‍ യദുവിന്റെ മൊഴിയും വീണ്ടും രേഖപ്പെടുത്തും. എന്നാല്‍ മേയര്‍ അടക്കമുള്ളവരിലേക്ക് തല്‍കാലം നേരിട്ടുള്ള അന്വേഷണം നീളില്ല. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മേയര്‍ക്കും എല്‍എയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിക്രമം, അന്യായമായി തടഞ്ഞുവയ്ക്കല്‍, അസഭ്യംപറയല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ഉള്‍പ്പെടുത്തി. ബസിലെ മെമ്മറി കാര്‍ഡ് നഷ്ടമായ സംഭവത്തിലാണ് തെളിവുനശിപ്പിക്കലിന് മേയറുടെയും സംഘത്തിന്റെയും പേരില്‍ കേസെടുത്തിട്ടുള്ളത്. സച്ചിന്‍ദേവ് എംഎ!ല്‍എ. അസഭ്യം പറഞ്ഞു എന്നതടക്കമുള്ള യദുവിന്റെ ആരോപണവും എഫ്.ഐ.ആറിലുണ്ട്. ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം മാത്രം തുടര്‍നടപടി മതിയെന്നാണ് തീരുമാനം. യദുവിന്റെ പരാതിയില്‍ കേസെടുക്കേണ്ടെന്ന് ആദ്യം തീരുമാനിച്ച പൊലീസ്, കോടതി നിര്‍ദ്ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം മേയര്‍ക്കെതിരെ കേസെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍...ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട  (7 minutes ago)

പെരുമ്പാവൂര്‍ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...  (14 minutes ago)

ആ കാഴ്ച ഹൃദയഭേദകമായി.... നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പ്.... ഒടുവില്‍ നാട്ടിലെത്തിയത് ചേതനയറ്റ്... ആ കാഴ്ച കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.... ഭാര്യയെയും മകളെയും ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക  (30 minutes ago)

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (1 hour ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു  (2 hours ago)

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (2 hours ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (6 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (6 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (6 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (7 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (7 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (7 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (7 hours ago)

Malayali Vartha Recommends