ചേര്‍ത്തലയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്‍തുടര്‍ന്നെത്തി നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ചേര്‍ത്തലയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്‍തുടര്‍ന്നെത്തി നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് 16ാം വാര്‍ഡില്‍ വല്ല്യാറവെളി രാജേഷിനെയാണ് (46) പിടികൂടിയത്. ഭാര്യ അമ്പിളിയെ (36) കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഇയാളെ മണിക്കുറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.
ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പള്ളിപ്പുറം പള്ളിച്ചന്തയ്ക്ക് സമീപം ശനിയാഴ്ച വൈകിട്ട് 6.30 യോടെയായിരുന്നു സംഭവം നടന്നത്. പ്രദേശത്തെ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ അമ്പിളി കളക്ഷന്‍ കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ മടങ്ങുമ്പോള്‍ പിന്നിലൂടെ ബൈക്കില്‍ എത്തിയ രാജേഷ് ഇടിച്ചു വീഴ്ത്തിയ ശേഷം കുത്തി. അതിനുശേഷം അമ്പിളിയുടെ കാഷ് ബാഗും കളക്ഷന്‍ മെഷീനുമായി കടന്ന രാജേഷിനെ രാത്രി 11 ഓടേ ദേശീയ പാതയില്‍ കഞ്ഞികുഴിയില്‍ നിന്നാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല എസ്.ഐ. കെ.പി.അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളുടെ പക്കല്‍ നിന്ന് 11,000 രൂപ കണ്ടെടുത്തു. പണം അമ്പിളിയുടെ ബാഗില്‍ നിന്ന് നഷ്ടപ്പെട്ടതാണോയെന്ന് പൊലീസ് പരിശോധിച്ചു വരുന്നു.
കാഷ് ബാഗ് രാജേഷിന്റെ വീടിന് പിന്നില്‍ നിന്ന് കാലിയായ നിലയില്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കൊലക്ക് ഉപയോഗിച്ച കത്തി പ്രതിയുമായി നടത്തിയതെളിവെടുപ്പില്‍ കൃത്യം നടന്നതിന് സമീപത്തെ പുല്ലിനിടയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. തന്റെ അമ്മയുമായി അമ്പിളി നിരന്തരം വഴക്കുണ്ടാകുന്നതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി മൊഴി നല്‍കിയതെന്ന് പൊലീസ്.
https://www.facebook.com/Malayalivartha