ആലുവയില്‍ 12കാരിയെ കാണാതായ സംഭവത്തില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
ആലുവയില്‍ നിന്ന് പന്ത്രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുര്‍ഷിദാബാദ് സ്വദേശിക്കൊപ്പമാണ് കുട്ടി പോയത്.
കുട്ടിയുമായി നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്നും ഇവര്‍ തങ്ങളുടെ ബന്ധുക്കളല്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. പെണ്‍കുട്ടിയും പ്രതി മലേക്കും തമ്മില്‍ രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ബംഗാളിലേക്ക് കൊണ്ടുപോണമെന്ന കുട്ടിയുടെ ആവശ്യപ്രകാരമാണ് മലേക്ക് കേരളത്തിലേക്ക് എത്തിയത്. ഇന്നലെ അഞ്ചരയോടെ കുട്ടിയുമായി അങ്കമാലിയിലേക്ക് എത്തി.
ഇവിടെ ബന്ധുവിന്റെ വീട്ടില്‍ തങ്ങിയ ശേഷം ബംഗാളിലേക്കുള്ള ട്രെയിനില്‍ പോകാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് പൊലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha