ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായ സംഭവം... പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മാണിക്കിനെ (18) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 12കാരിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ യുവാവ് കൂടെ കൊണ്ടുപോയെന്നാണ് മൊഴി. ഫോണിലൂടെയും നേരിട്ടും പിന്തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. എടയപ്പുറത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയുടെ മകളെയാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കാണാതായത്.
സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഉത്തരേന്ത്യക്കാരായ മൂന്ന് യുവാക്കളെ പെണ്‍കുട്ടി താമസിക്കുന്ന വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായി പരിസരവാസികള്‍ മൊഴി നല്‍കിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നടന്നുപോകുന്ന പെണ്‍കുട്ടിയെ രണ്ട് പേര്‍ പിന്തുടരുന്നതായി കണ്ടെത്തി.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ രാത്രി പെണ്‍കുട്ടി മാതൃസഹോദരിയെ ഫോണ്‍ വിളിച്ച് സുഹൃത്തിനൊപ്പം പോകുകയാണെന്ന് അറിയിച്ചു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അങ്കമാലിയിലെ അന്യ സംസ്ഥാനതൊഴിലാളി ക്യാമ്പില്‍ നിന്ന് പെണ്‍കുട്ടിയെയും മറ്റ് മൂന്ന് പേരെയും കണ്ടെത്തുകയായിരുന്നു. യുവാക്കള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha