മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍ രംഗത്ത്...കെകെ ശൈലജ എവിടെ നിന്നാലും ജയിക്കും എന്ന് വിശ്വസിക്കുന്നില്ല..പാർട്ടിക്ക് അടുത്ത പണി...

ഒന്നാം പിണറായി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഇപ്പോഴത്തെ എംഎല്‍എമാര്‍ എവിടേയും പറയുന്നില്ല എന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങള്‍ ഇല്ല എന്നും ഈ സര്‍ക്കാരിനെ കുറിച്ച് പലര്‍ക്കും വിമര്‍ശനമുണ്ട് എന്നും സുധാകരന്‍ പറഞ്ഞു.'ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന്റെ അടിസ്ഥാനത്തിലാണ് 2021 ല്‍ ജനങ്ങള്‍ വോട്ട് ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എംഎല്‍എമാര്‍ എവിടേയും പറയുന്നില്ലല്ലോ. അത് പറയേണ്ടേ? പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യം, കൃഷി തുടങ്ങി എല്ലാ വകുപ്പുകളിലും മികച്ച പ്രവര്‍ത്തനമാണ് നടന്നത്,' സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിപിഎം കോട്ടകളില്‍ വിള്ളലുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. കായംകുളത്തും പുന്നപ്രയിലും വോട്ടുകള്‍ ചോര്‍ന്നു. ഇത് ചരിത്രത്തില്‍ ആദ്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്ത സ്ഥലങ്ങളില്‍ പോലും മൂന്നാമതായി. ആലപ്പുഴയിലെ ന്യൂനപക്ഷ വോട്ടുകളില്‍ വലിയ വിഭാഗം കോണ്‍ഗ്രസിലേക്ക് പോയി എന്നും സുധാകരന്‍ പറഞ്ഞു.2019 ല്‍ എല്ലാ സീറ്റിലും പരാജയപ്പെട്ടപ്പോഴും ആലപ്പുഴ ജയിച്ചിരുന്നു എന്നും എന്നാല്‍ അന്നാരും അത് നല്ലതാണ് എന്ന് പറഞ്ഞ് തങ്ങളെ അഭിനന്ദിച്ചിരുന്നില്ല എന്നും സുധാകരന്‍ പറഞ്ഞു.ഒരാള്‍ വിചാരിച്ചാല്‍ മാത്രം എല്ലാവരെയും അടക്കിനിര്‍ത്താന്‍ കഴിയില്ല എന്നും വീഴ്ച വന്നാല്‍ പറയണം അദ്ദേഹം വ്യക്തമാക്കി. ഏതൊരു പാര്‍ട്ടിയിലേയും നേതൃത്വം ശക്തമാകണം എന്നും സുധാകരന്‍ പറഞ്ഞു.
കെകെ ശൈലജ എവിടെ നിന്നാലും ജയിക്കും എന്ന് വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ പത്രക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. 'അവര്‍ നല്ല മന്ത്രിയായിരുന്നു. ഞാന്‍ വിഎസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നപ്പോള്‍ എംഎല്‍എയായിരുന്നു അവര്‍. ഏറ്റവും നല്ല എംഎല്‍എയാണ്. അതിഗംഭീരമായ പ്രസംഗമാണ് അവര്‍ അസംബ്ലിയില്‍ നടത്തിയത്. ആരോഗ്യമന്ത്രിയായപ്പോഴും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച് പേരെടുത്ത മന്ത്രിയായിരുന്നു,' സുധാകരന്‍ പറഞ്ഞു.നല്ല വിമര്‍ശനങ്ങള്‍ ആരുടെ ഭാഗത്ത് നിന്ന് വന്നാലും സ്വീകരിക്കണം എന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തനായ വലതുപക്ഷ ഭരണാധികാരിയാണ് മോദി. അദ്ദേഹത്തിന് കഴിഞ്ഞ മന്ത്രിസഭയില്‍ നല്ലൊരു ടീം ഉണ്ടായിരുന്നു. ഇപ്പോഴും അവരില്‍ പലരേയും നിലനിര്‍ത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ കാലത്തെ മന്ത്രിസഭയുമായി നോക്കുമ്പോള്‍ വ്യത്യാസമുണ്ട്.പുഴുത്ത് നാറിയ അഴിമതി ആരോപണത്തില്‍ വിധേയരായ മന്ത്രിമാര്‍ കുറവാണ്. ഏഴ് ലക്ഷം കോടി രൂപയുടെ അഴിമതി കാണിച്ചെന്നായിരുന്നു മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരായ ആരോപണം.പക്ഷെ ബിജെപിയുടെ നല്ലൊരു വിഭാഗം മന്ത്രിമാരെ പറ്റിയും അഴിമതി ആരോപണം ഉന്നയിച്ചതായി ആരും കണ്ടില്ല.തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഹുല്‍ ഉന്നയിച്ച ഓഹരി വിപണി കുംഭകോണം ഇപ്പോള്‍ ആരും മിണ്ടുന്നില്ല. പ്രതിപക്ഷം പോലും ഏറ്റുപിടിച്ചില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നല്‍കണമായിരുന്നു എന്നും മത്സരിച്ച് കഷ്ടപ്പെട്ടാണ് സുരേഷ് ഗോപി അധികാരത്തില്‍ എത്തിയത് എന്നും അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha