നിയമസഭ കയ്യാങ്കളി കേസ്...തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും... ക്രെെം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ പകർപ്പുകൾ മുഴുവൻ കെെമാറണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം...

കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു . നമ്മുടെ നിയമസഭയിൽ എൽഡിഎഫ് നേതാക്കളായ കുറെ പ്രമുഖർ അവിടെ നടത്തിയ അഴിഞ്ഞാട്ടം. ജനങ്ങൾ ജയിപ്പിച്ചു വിട്ട് പ്രതിനിധികൾ മുണ്ടും മടക്കി കുത്തി സ്പീക്കറുടെ ഡയസിൽ കേറി അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം നശിപ്പിക്കുകയും സംഭയെ തന്നെ സ്തംഭിപ്പിക്കുകയും ചെയ്ത നാടകീയവും നാണംകെട്ട നീക്കങ്ങൾ നടത്തിയത്. കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതായിരുന്നു അത്. നിയമസഭ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണം നടത്തി ക്രെെം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ പകർപ്പുകൾ മുഴുവൻ കെെമാറണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
വിചാരണ തുടങ്ങുന്നതിന് മുൻപ് മുഴുവൻ വിവരങ്ങളും കെെമാറണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ അപേക്ഷ ന ൽകിയിരുന്നു.എന്നാൽ പ്രതികൾക്ക് കെെമാറാൻ കഴിയുന്ന എല്ലാ രേഖകളും ഇതിനകം കെെമാറിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കോടതി ഇന്ന് കേസ് പരിഗണിക്കുമ്പോൾ ഈ തർക്കമാകും പരിഗണിക്കുക. മന്ത്രി വി ശിവൻകുട്ടി, എൽഡിഎഫ് നേതാക്കളായ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ പ്രതികൾ സമീപിച്ചെങ്കിലും കോടതി പ്രതികളുടെ ആവശ്യം തള്ളിയിരുന്നു.
2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനാണ് നിയമസഭയിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷ എം എൽ എമാർ പ്രശ്നം ഉണ്ടാക്കിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരയടക്കം നശിപ്പിച്ചു. സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്ന് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി കൻറോൺമെന്റ് പൊലീസാണ് അന്ന് കേസെടുത്തത്.നിയമസഭാ കൈയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് കഴിഞ്ഞ വർഷം ജൂലായില്‍ കേസില്‍ തുടരന്വേഷണം ആവശ്യമാണെന്ന് കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. രണ്ടുമാസത്തിനിടെ തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഉപാധിയോടെയാണ് കോടതി അന്വേഷണത്തിന് അനുമതി നല്‍കിയത്.
വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള സർക്കാരിന്‍റെ തന്ത്രമാണ് ക്രൈംബ്രാഞ്ചിന്‍റെ ഹർജിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുത്. തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ക്രൈംബ്രാഞ്ചിന് പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ല. നിലവിലുള്ള ആറ് എല്‍ഡിഎഫ് നേതാക്കളല്ലാതെ പുതിയ പ്രതികളാരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.11 സാക്ഷികളുടെ മൊഴികളാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി മുന്‍ എംഎല്‍എ ബിജിമോള്‍ അടക്കമുള്ളവര്‍ നരേത്തെ രംഗത്തെത്തിയിരുന്നു. ഈ പരാതിയില്‍ പ്രത്യേക കേസെടുക്കാനുള്ള ശുപാര്‍ശയും ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha